ഴിഞ്ഞ ഒരു വർഷത്തിനിടെ നിങ്ങളുടെ വീടിന്റെയും സ്കൂളിന്റെയും ചുറ്റുപാടിൽ എന്തു മാറ്റം വന്നു​? പുതിയ കെട്ടിടങ്ങൾ ഉയർന്നുകാണും. നിരവധി മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ടാകും. ജലാശയങ്ങൾ വറ്റിവരണ്ടുകാണും. വയലുകളും മറ്റും മണ്ണിട്ട് നികത്തിയിട്ടുണ്ടാകും. നമുക്കുചുറ്റും ഇവയെല്ലാം ഇന്ന് സ്വാഭാവികമാണ്. ഒരു മരം മുറിക്കുമ്പോൾ പകരം മറ്റൊരു മരം വെച്ചുപിടിപ്പിക്കാൻ ആരും ശ്രമിക്കാറില്ല. കുളം, തോട് പോലുള്ള ജലാശയങ്ങൾ നികത്താനല്ലാതെ പുതിയവ സൃഷ്ടിക്കാൻ ആർക്കും താൽപര്യമുണ്ടാകില്ല. ഈ വേനലിൽ നിങ്ങളെ ഏറ്റവും കുഴക്കുന്നത് കടുത്ത ചൂട് ആയിരിക്കുമല്ലോ. അന്തരീക്ഷത്തിൽ ചൂട് ഇത്രയും ഉയരാൻ കാരണമെന്താകും? കാക്കക്ക് ഇരിക്കാൻ പോലും തണലില്ലെന്ന് പഴമക്കാർ പറയുന്നതുപോലെയാണ് ഇപ്പോൾ മിക്കയിടങ്ങളും.

ഒരു അഞ്ചുവർഷം മുമ്പ് നിങ്ങൾ കണ്ടുപരിചയിച്ച ചില്ല കാട്ടുപൂക്കളും ചെടികളുമെല്ലാം പെട്ടന്ന് അപ്രത്യക്ഷമായത് ശ്രദ്ധിച്ചിട്ടുണ്ടോ. സ്ഥിരമായി വന്നിരുന്ന ചില പക്ഷികൾ, പ്രാണികൾ തുടങ്ങിയവയെയും കാണാതായി. ഇതിനെല്ലാം കാരണമെന്തായിരിക്കും. മനുഷ്യ​ന്റെ ഓരോ പ്രവൃത്തികളാണ് ഇതിന്റെ പ്രധാന കാരണം.

ഏപ്രിൽ 22നാണ് ലോക ഭൗമദിനം. ​ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതാണ് ലോകഭൗമദിനം. 'INVEST IN OUR PLANET' എന്നതാണ് 2022ലെ ഭൗമദിന സന്ദേശം. നല്ല നാളേക്കായി നിങ്ങൾ ഭൂമിയിൽ നിക്ഷേപിക്കുകയെന്നതാണ് അതിന്റെ അർഥം. ഭൂമിയിൽ പച്ചപ്പ് നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വിളിച്ചുപറയുന്നത്. ഓരോ വികസനവും ഭൂമിയെ സംരക്ഷിച്ചുകൊണ്ടാകണം. അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയവ ഭൗമദിനത്തിൽ ഓർമിപ്പിക്കുന്നു.

പ്രകൃതിയിലേക്കുള്ള മനുഷ്യ​െൻറ അനാവശ്യ കൈകടത്തലുകൾമൂലം ഭൂമിയിൽനിന്ന്​ അപ്രത്യക്ഷമായ നിരവധി സസ്യജന്തുജാലങ്ങളുമുണ്ട്​. അതിൽ ഏറ്റവും സുപരിചിതം 6​0 മില്യൺ വർഷങ്ങൾക്കുമുമ്പ്​ ജീവിച്ചിരുന്ന ദിനോസറുകളാണ്​. മറ്റൊന്ന്​ അരയന്നത്തോട്​ സാദൃശ്യമുള്ള ഡോഡോ പക്ഷികളും​. ഒാരോ ജന്തുജാലങ്ങൾക്കും ഭൂമിയിൽ അവരുടേതായ കർത്തവ്യം നിർവഹിക്കാനുണ്ട്​. ഒരു വർഗത്തി​െൻറ വംശനാശവും പെരുപ്പവും ഒരേപോലെ ദോഷംചെയ്യും. വംശനാശഭീഷണി നേരിടുന്ന ജാലങ്ങളെ സംരക്ഷിക്കേണ്ടതി​െൻറ ഉത്തരവാദിത്തം മനുഷ്യരിൽ നിക്ഷിപ്​തമാണ്​. വംശനാശഭീഷണി നേരിടുന്ന ചില സസ്യജന്തുജാലങ്ങളെ പരിചയപ്പെടാം.

തേനീച്ചകൾ

ഏതു കാലാവസ്​ഥയിലും നിലനിൽക്കുന്നവയാണ്​ തേനീച്ചകൾ. യൂറോപ്യൻ കാടുകളിലും ആഫ്രിക്കൻ മരുഭൂമികളിലും ആർട്ടിക്​ പ്രദേശങ്ങളിലും ഇവ ജീവിക്കും. മണ്ണിനടിയിലും മരങ്ങളിലും ഇവ താമസമുറപ്പിക്കും. യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ 10 വർഷമായി തേനീച്ചകളുടെ എണ്ണത്തിലെ കുറവ്​ 30 ശതമാനമോ അതിൽ കൂടുതലോ ആണ്​. യു.എസിൽ തേനീച്ചയുടെ നാലു വിഭാഗത്തിൽപെട്ടവയുടെ നിലനിൽപ്​​ ഭീഷണിയിലാണ്​. ലോകമെമ്പാടും ഇവയൂടെ എണ്ണത്തിൽ കുറവ്​ അനുഭവപ്പെടുന്നുണ്ട്​. മഞ്ഞയും കറുപ്പും ഇടകലർന്ന തേനീച്ചകളാണ്​ ഇവയിൽ പ്രധാനം. 1990കളിൽ സുലഭമായിരുന്ന ഇവയുടെ എണ്ണം 10 വർഷം കഴിഞ്ഞപ്പോൾ ​ഒരു ശതമാനത്തിൽ താഴെയായി ചുരുങ്ങി.

ജിറാഫ്​

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സസ്​തനിയാണ്​ ജിറാഫ്​. 15 മുതൽ 20 അടിവരെയാണ്​ ഇവയുടെ ഉയരം. ആഫ്രിക്കൻ പുൽപ്രദേശങ്ങളിലെ സഞ്ചാരത്തിന്​ ജിറാഫി​െൻറ നീളമുള്ള കാലുകളും ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന്​ രക്ഷനേടാൻ ഇവയുടെ കഴുത്തും സഹായിക്കും. ആഫ്രിക്കൻ വൈൽഡ്​ ലൈഫ്​ ഫൗണ്ടേഷ​െൻറ കണക്കുപ്രകാരം 1985ൽ 1,55,000ത്തോളം ജിറാഫുകൾ ഉണ്ടായിരുന്നു. എന്നാൽ, 2018ൽ ഇവയുടെ എണ്ണം വെറും 80,000ത്തോളമായി ചുരുങ്ങി. ഒമ്പതുതരം ജിറാഫുകളിൽ മൂന്നോളം ഇനത്തി​െൻറ എണ്ണം വെറും 1000ത്തിൽ താഴെ മാത്രമാണ്​. അനധികൃത വേട്ടയും കാലാവസ്​ഥ വ്യതിയാനവും വനനശീകരണവുമാണ്​ ജിറാഫി​െൻറ എണ്ണത്തിൽ കുറവ്​ വരാനുള്ള പ്രധാന കാരണം.

പവിഴപ്പുറ്റുകൾ

അനേകായിരം ജീവജാലങ്ങളുടെ വാസസ്​ഥലം കൂടിയാണ്​ പവിഴപ്പുറ്റുകൾ. ലോകത്തി​ൽ ഏകദേശം 1,10,000 സ്​ക്വയർ മൈൽ പവിഴപ്പുറ്റുകൾ വ്യാപിച്ചുകിടക്കുന്നുണ്ട്​. തീരത്തോടു ചേർന്ന ആഴംകുറഞ്ഞ കടലിലാണ്​ പ്രധാനമായും ഇവ കാണപ്പെടുന്നത്​. ഭൂമിയിലെ വൈവിധ്യവും മനോഹരവുമായ ആവാസവ്യവസ്​ഥയാണ്​ ഇവ. ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകൾ, നൂറുകണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ്‌ പവിഴപ്പുറ്റുകൾ. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ​ആസ്​​ട്രേലിയയിലെ ഗ്രേറ്റ്​ ബാരിയർ പവിഴപ്പുറ്റിൽ തിമിംഗലം ഉൾ​പ്പെടെ 1500ഓളം ഇനത്തി​ൽപെട്ട മത്സ്യങ്ങളുണ്ട്​. ആവാസവ്യവസ്​ഥയുടെ മുഖ്യകേന്ദ്രമായ പവിഴപ്പുറ്റുകളും ഇന്ന്​ വംശനാശഭീഷണി നേരിടുന്ന ഒന്നാണ്​. ഇവയുടെ നാശം അനേകായിരം ജീവജാലങ്ങളുടെ നാശത്തിനും വഴിതെളിക്കും. ലോകത്തിലെ 25 ശതമാനത്തോളം പവിഴപ്പുറ്റുകൾ ഇതിനോടകം നശിച്ചതായി കണക്കാക്കിയിട്ടുണ്ട്​. കൂടാതെ, 65 ശതമാനം വംശനാശഭീഷണിയും നേരിടുന്നുണ്ട്​. കാലാവസ്​ഥ വ്യതിയാനവും മലിനീകരണവുമാണ്​ പ്രധാനമായും പവിഴപ്പുറ്റുകൾക്ക്​ ഭീഷണി.

തിമിംഗലം

ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ്​ തിമിംഗലം. സസ്​തനിയായ കടൽജീവി. കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് മുലയൂട്ടുക, ശ്വാസകോശം വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗലങ്ങൾക്കുണ്ട്. 48ഒാളം ഇനത്തിൽപെട്ട തിമിംഗലങ്ങൾ ഇന്നുണ്ട്​. കഴിഞ്ഞ നൂറ്റാണ്ടിൽ 7,20,000 തിമിംഗലങ്ങൾ ഉണ്ടായിരുന്നവ ഇന്ന്​ വെറും 20,000ത്തിൽ താഴെ മാത്രമായി. ഇവയിൽ ചില ഇനങ്ങൾ നൂറിൽ താഴെ മാത്രമാണ്​ ഇന്ന്​ ഭൂമിയിലുള്ളത്​. വർധിച്ച തിമിംഗലവേട്ട, ജല, ശബ്​ദമലിനീകരണം, ഡാമുകളുടെ നിർമാണം, കപ്പലുകളുമായുള്ള കൂട്ടിയിടി, കാലാവസ്​ഥ വ്യതിയാനം തുടങ്ങിയവയാണ്​ ഇവയുടെ നാശത്തിനുള്ള പ്രധാന കാരണം.

ആന

ലോകത്തിലെ ഏറ്റവും വലിയ മൃഗമാണ്​ ആനയെന്ന്​ നമുക്കെല്ലാവർക്കും അറിയാം. ലോകത്തെമ്പാടും കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആനകളുടെ എണ്ണത്തിൽ വൻ കുറവാണ്​ ഉണ്ടായിട്ടുള്ളത്​. 1930കളിൽ ആഫ്രിക്കയിൽ അഞ്ചുമുതൽ 10 മില്യൺ വരെ ആനകളുണ്ടയിരുന്നു. എന്നാൽ, ഇന്ന്​ അവയുടെ എണ്ണം വെറും അഞ്ചുലക്ഷമായി കുറഞ്ഞു. വർഷംതോറും 2000 ആനകളാണ്​ ആക്രമിക്കപ്പെടുന്നത്​. കഴിഞ്ഞ നൂറ്റാണ്ടിൽ 2,00,000ത്തോളമുണ്ടായിരുന്ന ഏഷ്യൻ ആനകളുടെ എണ്ണം വെറും 40,000മായി കുറഞ്ഞു. 2500 സുമാത്രൻ ഇനത്തിലെ ആനകളാണ്​ ഇന്ന്​ ഭൂമിയിലുള്ളത്​. ആനക്കൊമ്പുവേട്ടയും ആവാസവ്യവസ്​ഥ തകരാറായതും കാലാവസ്​ഥ വ്യതിയാനവുമാണ്​ ആനകളുടെ നിലനിൽപിന്​ ഭീഷണിയാകുന്നത്​.

ചെറുപ്രാണികൾ

ലോകത്തിൽ 80 ശതമാനവും ചെറുപ്രാണികളാണ്​. ഇതുവരെ 9,00,000ത്തിലധികം സ്​പീഷിസുകളെക്കുറിച്ച്​ രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, ഇനിയും രണ്ടു മില്യണിലധികം ചെറുപ്രാണികൾക്ക്​ പേരിടാനുണ്ടെന്നാണ്​ ശാസ്​ത്രജ്ഞർ പറയുന്നത്​. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ചെറുപ്രാണികളുടെ എണ്ണത്തിൽ 40 ശതമാനം കുറവ്​ രേഖപ്പെടുത്തി. ജർമൻ ശാസ്​ത്രജ്ഞരുടെ കണക്കുപ്രകാരം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ചെറുപ്രാണികളുടെ എണ്ണത്തിൽ 75 ശതമാനമാണ്​ കുറവ്​ രേഖപ്പെടുത്തിയത്​. കാലാവസ്​ഥ വ്യതിയാനവും കീടനാശിനിപ്രയോഗവുമാണ്​ ചെറുപ്രാണികളുടെ വംശനാശത്തിന്​ പ്രധാന കാരണം.

വൃക്ഷങ്ങൾ

ലോകമെമ്പാടും 60,000 വ്യത്യസ്​ത ഇനങ്ങളിൽപെട്ട വൃക്ഷങ്ങളാണുള്ളത്​. വർഷംതോറും വൃക്ഷങ്ങളുടെ എണ്ണത്തിൽ വൻ കുറവാണ്​ രേഖപ്പെടുത്തു​ന്നത്​. 2015-16 കാലഘട്ടത്തിൽ 73.4 മില്യൺ ഏക്കറിലെ മരങ്ങളാണ്​ നശിച്ചത്​. വനനശീകരണവും കാലാവസ്​ഥ വ്യതിയാനവും കാട്ടുതീയുമാണ്​ വൃക്ഷങ്ങളുടെ പ്രധാന വില്ലന്മാർ.

ചെടികൾ

ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ ചെടികൾ ആവശ്യമാണ്​. ആഹാരവും മരുന്നും ​ഒാക്​സിജനും നൽകി ചെടികൾ നമ്മുടെ ജീവൻ നിലനിർത്തുന്നു. 3,90,000 ഇനത്തിൽപെട്ട ചെടികളാണ്​ ഭൂമിയിലുള്ളത്​. പുതിയതായി 2000​േത്താളം ഇനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. ഇതിൽതന്നെ 8,800ഒാളം വിവിധ ചെടികൾ ഇന്ന്​ വംശനാശ ഭീഷണി നേരിടുന്നുണ്ട്​. കാലാവസ്​ഥ വ്യതിയാനവും ആവാസവ്യവസ്​ഥയുടെ തകർച്ചയും മലിനീകരണവുമെല്ലാം ചെടികളുടെ വംശനാശത്തിന്​ കാരണമാകുന്നു.

പക്ഷികൾ

ഭൂമിയിലുള്ള 11,000 ഇനത്തിൽപെട്ട പക്ഷികളിൽ 40 ശതമാനവും ഇന്ന്​ വംശനാശഭീഷണി നേരിടുന്നവയാണ്​. മനുഷ്യ​െൻറ പ്രകൃതിയിലേക്കുള്ള അനാവ​ശ്യ കൈകടത്തലുകൾമൂലം 1950 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 70 ശതമാനത്തോളം കടൽപക്ഷികളാണ്​ നാശം നേരിട്ടത്​. അമിതമായ പ്ലാസ്​റ്റിക്​ ഉപയോഗം, എണ്ണ മലിനീകരണം, അമിത മത്സ്യബന്ധനം മൂലമുള്ള ഭക്ഷ്യക്ഷാമം, കാലാവസ്​ഥ വ്യതിയാനം എന്നിവ ഇവയുടെ നാശത്തിന്​ കാരണമാകുന്നു.

മത്സ്യങ്ങൾ

ലോക​െമമ്പാടും 32,000 ഇനത്തിൽപെട്ട മത്സ്യങ്ങളുള്ളതായി കണക്കാക്കുന്നു. 2016ലെ കണക്കുപ്രകാരം 171 മില്യൺ ടൺ മത്സ്യസമ്പത്തുണ്ടായിരുന്നു. എന്നാൽ, അവയുടെ 88 ശതമാനവും മനുഷ്യ​െൻറ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിച്ചു. ഇന്ന്​ 33 ശതമാനം മത്സ്യ ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്​. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലായി ഏകദേശം 40 മില്യൺ ആളുകളാണ്​ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്​.

സ്രാവുകൾ

400 മില്യൺ വർഷങ്ങൾക്കുമുമ്പ്​ സ്രാവുകൾ ഭൂമിയിലുള്ളതായി കണക്കാക്കപ്പെടുന്നു. വിവിധ വലുപ്പത്തിൽ 500ലധികം ഇനത്തി​ൽപെട്ട സ്രാവുകളുണ്ട്​. 2000-2010 കാലയളവിൽ ഏകദേശം 100 മില്യണിലധികം സ്രാവുകളെ മനുഷ്യർ വേട്ടയാടിയതായി കണക്കാക്കുന്നു. എല്ലാ വർഷവും 73 മില്യണോളം സ്രാവുകളാണ്​ വിറ്റുപോകുന്നത്​. ഇവയിൽ 40 ഇനം ​സ്രാവുകളുടെ 90 ശതമാനവും വംശനാശം സംഭവിച്ചു.

ഞണ്ടുകൾ

50,000ത്തിലധികം ഇനത്തിൽപെട്ട ഞണ്ടുകൾ ഭൂമിയിലുണ്ട്​. ശുദ്ധജലത്തിലും സമുദ്രത്തിലും വസിക്കുന്ന ഇവയെ മനുഷ്യൻ ഭക്ഷ്യാവശ്യത്തിനായി വൻതോതിൽ വേട്ടയാടുന്നുണ്ട്​. പവിഴപ്പുറ്റുകളുടെ നാശം, സമു​ദ്രത്തിലെ ആസിഡിഫിക്കേഷൻ, വേട്ട, പ്ലാസ്​റ്റിക്​ മാലിന്യം തുടങ്ങിയവ ഇവയുടെ വൻതോതിലുള്ള നാശത്തിന്​ കാരണമാകുന്നു.

കടലാമകൾ

സമുദ്രത്തിൽ ഏഴിനം കടലാമകളാണ്​ പ്രധാനമായും കണ്ടുവരുന്നത്​. എല്ലാ ഇനങ്ങളും മറ്റുള്ളവയിൽനിന്ന്​ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 100 വർഷങ്ങൾക്കുള്ളിൽ വൻതോതിൽ കടലാമകൾ വേട്ടയാടപ്പെട്ടിരുന്നു. ഇവയുടെ മുട്ടകൾ, ഇറച്ചി, തൊലി, പുറ​ംതോട്​ എന്നിവ വിവിധ ആവശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിച്ചുപോരുന്നു. ഇത്​ ഇവയുടെ വംശനാശത്തിനുതന്നെ വഴിതെളിക്കുന്നു. കൂടാതെ, ആ​േഗാള താപനവും പ്ലാസ്​റ്റിക്​ മലിനീകരണവും ഇവക്ക്​ ഭീഷണിയുയർത്തുന്നുണ്ട്​.

ആൾക്കുരങ്ങ്​

ഗോറില്ല, ചിമ്പാൻസി, ഉറാങ്​ ഉൗട്ടാൻ, ബോണോബോസ്​ തുടങ്ങിയവ ഇവയിൽപെടുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പകുതിയിലധികം ആൾക്കുരങ്ങുകൾ ഭൂമിയിൽനിന്ന്​ അപ്രത്യക്ഷമായി. 

Tags:    
News Summary - Earth Day April 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT