?????? ?????? ??????? ???????????? ?????????? ????? ???????? ??????? ????????? ???????

മൂന്ന്​ ദേശത്തിന്റെ കാലം ഒരൊറ്റ കുന്നിൽ സംഗമിക്കുന്നു

മഴ..!
മാനം നിറഞ്ഞ്​ കോരിക്കെട്ടി പെയ്യുന്നത്​ കേരളത്തി​​​​​​െൻറ മഴ....
മഞ്ഞ്​...!
വന് നിറങ്ങുന്ന സഞ്ചാരികളെ അപ്പാടെ വിഴുങ്ങുന്ന കർണാടകത്തി​​​​​​െൻറ കോടമഞ്ഞ്​.
കാറ്റ്​...!
ആളെ മറിച്ചിടാൻ പോ ന്ന തമിഴ്​നാടൻ കാറ്റ്​.
ഇതാണ്​ മൂന്ന്​ സംസ്​ഥാനങ്ങളുടെയും അതിർത്തി പ്രദേശത്ത്​ സൂര്യകാന്തി തോട്ടങ്ങൾക്ക ്​ നടുവിൽ തല ഉയർത്തി നിൽക്കുന്ന ആ മലനിരകളുടെ ഇപ്പോഴത്തെ അവസ്​ഥ. മഴക്കാലം ഉറഞ്ഞാടിയ ഒരു പകൽ. ദൈവമേ...! എന്താണ്​ ആ കണ്ടത്​...?
ഒാർക്കു​േമ്പാൾ ഞാനി​േ​പ്പാഴും വിറയ്​ക്കുന്നു. കർണാടകയിലെ ഗുണ്ടൽ​പ്പേട്ടിനടുത്തുള്ള ഗോപാലസ്വാ മി ബേട്ടയെ കുറിച്ചാണ്​ പറഞ്ഞുവരുന്നത്​. 'ബേട്ട' എന്നാൽ കുന്ന്​​ എന്നാണ്​ അർഥം. കേവലം ഇരുപതു രൂപയുടെ ടിക്കറ്റെ ടുത്ത്​ മുകളിലെത്തിയാൽ കേരളത്തി​​​​​​െൻറ മഴ, കർണാടകത്തി​​​​​​െൻറ മഞ്ഞ്​, തമിഴ്​നാടി​​​​​​െൻറ കാറ്റ്​. അങ്ങന െ മൂന്ന്​ സംസ്​ഥാനങ്ങളുടെ കാലാവസ്​ഥ ജൂൺ ജൂലൈ മാസങ്ങളിൽ ഒരുമിച്ച്​ ആസ്വദിക്കാൻ കഴിയുന്ന ഗോപാലസ്വാമി ബേട്ടയി ലേക്കാണ്​ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്​.

വഴിയിൽ പൊട്ടിവീണ വൈദ്യുത കമ്പി യാത്ര മുടക്കിയെന്നു കരുത ിയതാണ്​....

പെ​െട്ടന്നായിരുന്നു അങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്​തത്​. എല്ലാ യാത്രകളും തുടങ്ങു ന്നത്​ ഒരു കാൽവെപ്പിൽ നിന്നാണല്ലോ. ഇത്തവണയും അങ്ങനെതന്നെ സംഭവിച്ചു. സമയം രാത്രി 12 മണി, ലക്ഷ്യത്തെക്കുറിച്ച്​ യാതൊരു ധാരണയും ഇല്ലാതെ തൃശൂർ ബസ്​സ്​റ്റാൻറിലേക്ക്​ നടന്നുകയറിയ എ​​​​​​െൻറ മുന്നിൽ പ്രത്യക്ഷപ്പെട്ടത്​ പാല - മൈസൂർ കൊമ്പൻ. രണ്ടാമതൊന്ന്​ ആലോചിക്കാൻ നിന്നില്ല. കാരണം കുറച്ചുകാലം മുമ്പ്​ വരെ എ​​​​​​െൻറ ഭാഗ്യ ഡെസ്​റ് റിനേഷൻ കട്ടപ്പന ആയിരുന്നെങ്കിൽ ഇപ്പോൾ മൈസൂരാണ്​. അവിടെ ചെന്നിറങ്ങിയാൽ എന്തേലും തടയാതിരിക്കില്ല എന്ന ഉറപ്പി ൽ മൈസൂർക്ക്​ വണ്ടികയറി. സീറ്റ്​ കിട്ടിയത്​ ഒരു പെൺകുട്ടിയുടെ അടുത്തായിരുന്നു. കേറിയ മാത്രയിൽ തന്നെ പരിചയപ്പെ ടണമെന്ന്​ വിചാരിച്ചെങ്കിലും പുള്ളിക്കാരിക്ക്​ അങ്ങനെ ഒരു മനോഭാവം ഇല്ലാത്തതിനാൽ ഞാനും ആ മോഹം പിൻവലിച്ചു.

ബന് ദിപ്പൂർ വനത്തിൽ റോഡ് സൈഡിൽ കണ്ട ആനകൂട്ടം

പെരിന്തൽമണ്ണയും നിലമ്പൂരും ഗൂഢല്ലൂരും പിന്നിട ്ടപ്പോൾ വണ്ടി ഏകദേശം കാലിയായിരുന്നു. വളരെ കുറച്ചു യാത്രക്കാർ മാത്രമായി പിന്നീട്​ അങ്ങോട്ട്​. എ​​​​​​െൻറ തെ ാട്ടടുത്ത സീറ്റിൽ ഇരുന്ന്​ ഉറങ്ങുന്ന ആ പെൺകുട്ടി മാത്രമായി സ്​ത്രീജനമായി ആ ബസിൽ ഉണ്ടായിരുന്നത്.​ നാട്​ പിന്ന ീട്​ ഇരുളി​​​​​​െൻറ മറപിടിച്ച്​ ചക്രങ്ങൾ കാട്ടിലേക്ക്​ കയറി. ​കൂരിരുട്ടും ചാറ്റൽ മഴയും. ഒപ്പം നേരിയ കോടയും അ ന്തരീക്ഷത്തിലാകെ അലിഞ്ഞുകിടക്കുന്നു. പെ​െട്ടന്ന്​ ഡ്രൈവർ ബസ്​ ബ്രേക്കിട്ടു. ആനയോ പുലിയോ ആകുമെന്ന പ്രതീക്ഷ യിൽ പുറത്തേക്ക്​ നോക്കവെ ദാ കിടക്കുന്നു റോഡിനു കുറുകെ ഒരു ഇലക്​ട്രിക്​ പോസ്​റ്റ്​. മരം ഒടിഞ്ഞ്​ ഇലക്​ട്രി ക്​ ലൈനി​​​​​​െൻറ പുറത്തുകൂടി വീണതാണ്​ കാരണം. സമയം നാലര.

ഗുണ്ടൽപേട്ടിലെ വീടുകളുടെ മുന്നിലെ കാഴ്ച

പ്രതികരണശേഷിയും സഹായമനോഭാവവും ഇത്തിരി കൂടുതലായതിനാൽ ബസിൽനിന്ന്​ ഞാനും ആ കാട്ടിൽ ചാടി ഇറങ്ങി. നമ്മുടെ നാട്ടിനെപോലെ അല്ല. ഇതിനി നേരം വെളുത്ത്​ 8-9 മണി ആകും. ഇലക്​ട്രിസിറ്റി ബോർഡിൽ നിന്ന്​ ആരെങ്കിലും ഒക്കെ വന്ന്​ ശരിയാക്കാൻ. ഒരുനിമിഷം ഞാനൊന്ന്​ പതറി. കൊടുംകാട്ടിൽ മൊബൈലിന്​ സിഗ്​നൽ പോലും ഇല്ലാത്ത ഇങ്ങനെ ഒരു അവസ്​ഥയിൽപെട്ടാൽ എന്താ ചെയ്യുക. പെ​െട്ടന്നാണ്​ എ​​​​​​െൻറ അടുത്തിരിക്കുന്ന ആ പെൺകുട്ടിയെക്കുറിച്ച്​ ഒാർമവന്നത്​. നല്ല മഴയും തണുപ്പും ആയതിനാൽ ഞാൻ ഉൾപ്പെടെയുള്ള പുരുഷന്മാാർ പല സ്​ഥലങ്ങളിലും മൂത്രമൊഴിക്കാൻ ഇറങ്ങുകയുണ്ടായി. ചിലപ്പോൾ രാത്രി ആയതിനാലും തനിച്ചായതിനാലും ഒന്നു നേരം പുലരാൻ വേണ്ടി കാത്തിരിക്കുകയാണോ അവൾ. ഒാരോ സ്​ത്രീയും തനിച്ചാകുമ്പോൾ അത്​ പുരുഷ​​​​​​െൻറ അവസരമായി അല്ല മറിച്ച്​ എ​​​​​​െൻറ ഉത്തരവാദിത്തമാണ്​ ഞാൻ കാണുന്നത്​. പുരുഷന്മാർക്ക്​ വേണമെങ്കിൽ കാട്ടിൽ എങ്കിലും പോകാം. മറിച്ച്​ 8-9 മണിവരെ ആ കുട്ടി എന്തുചെയ്യും? ആരോട്​ പറയും, ഇതൊക്കെ ആയിരുന്നു ആ നിമിഷം എ​​​​​​െൻറ മനസ്സിനെ അലട്ടിയിരുന്ന ചോദ്യങ്ങൾ.

പൂക്കൾ വീണു മനോഹരമായ ഗുണ്ടൽപേട്ട് റോഡ്

നേരെ പോക്കറ്റിൽനിന്നും ഫോൺ എടുത്ത്​ ഏമർജൻസി നമ്പറായ 101ൽ ഫയർഫോഴ്​സിനെ വിളിച്ചു. അവരോട്​ നിൽക്കുന്ന ഏരിയയുടെ ഒരു ഏകദേശ രൂപവും മറ്റു വിവരങ്ങളും നൽകി. അവർ തന്നെ അവിടത്തെ ഇലക്​ട്രിസിറ്റി ഒാഫീസിനും വിവരം നൽകി. ഒപ്പം ഫോൺ കട്ടുചെയ്​ത്​ 100-ൽ ​പൊലീസിനെ വിളിച്ചും വിവരം കൈമാറി. സ്​ത്രീജനങ്ങൾ ഒക്കെ യാത്രക്കാരായി ഉണ്ട്​. അതിനാൽ എത്രയും വേഗം എത്തിയാൽ നന്നായിരിക്കും എന്നും അഭിപ്രായപ്പെട്ടു. പതിനഞ്ചുമിനിറ്റിനകം പൊലീസും അരമണിക്കൂർ പിന്നിട്ടപ്പെട്ടപ്പോൾ ഫയർഫോഴ്​സും ഇലക്​ട്രിസിറ്റി ജീവനക്കാരും എത്തി. ഏകദേശം 6.30ഒാടുകൂടി ഗതാഗതം പുനഃസ്​ഥാപിച്ച് ബസി​​​​​​െൻറ ചക്രങ്ങൾ വീണ്ടും ഉരുളാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു പാഠമായി മനസിൽ കുറിച്ചിടുക. നിങ്ങളുടെ യാത്രകളിലും ഇങ്ങനെ ഒരു സാഹചര്യം എപ്പോൾ വേണമെങ്കിലും കടന്നുവരാം.

ഗുണ്ടൽപേട്ടിലെ കൃഷിയിടങ്ങളിൽ കാവലിനായി കെട്ടിയ ചെറു ഏറുമാടങ്ങൾ

മുതുമലയും ബന്ദിപ്പൂരും പിന്നിട്ട്​ പതുക്കെ ഗുണ്ടൽപ്പേട്ടിലെ കൃഷിയിടങ്ങളിലേക്ക്​ പ്രവേശിക്കവെ ആണ്​ ആ കാഴ്​ചകൾ എ​​​​​​െൻറ കണ്ണിൽ ഉടക്കിയത്​. ചിലയിടങ്ങളിൽ റോഡിനിനുവശവും സൂര്യകാന്തികൾ പൂത്തുനിൽക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിക്കു​േമ്പാഴാണ്​ ഗുണ്ടൽപേട്ടിലുള്ള ഇന്ദ്രപ്രസ്​ഥ ഹോട്ടലിൽ ഫ്രഷ്​ ആകാനും ആഹാരം കഴിക്കാനുമായി ബസ്​ നിർത്തിയത്​. നിർത്തിയ മാത്രയിൽതന്നെ ക്യാമറയും ബാഗും എടുത്ത്​ കണ്ടക്​ടറോട്​ താൻ ഇവിടെ യാത്ര അവസാനിപ്പിക്കുന്നു എന്നും പറഞ്ഞ്​ അവിടെതന്നെ 200 രൂപക്ക്​ ഫ്രഷ്​ ആകാൻ വേണ്ടി ഒരു റൂം എടുത്തു. ഏകദേശം ഒമ്പത്​ മണിയോടെ ആഹാരവും കഴിച്ച്​ ഗുണ്ടൽപേട്ട്​ ബസ്​ സ്​റ്റാൻഡിലേക്ക്​ 20 രൂപ കൊടുത്ത്​ ഷെയർ ഒാ​േട്ടായിൽ വന്നിറങ്ങിയപ്പോഴേക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടത്​ കർണാടക സർക്കാറി​​​​​​െൻറ ഗോപാലസ്വാമിബേട്ട ബസ്​.

ഗോപാലസ്വാമി ബേട്ടയിലേക്കുള്ള വഴിയിലെ സ്ഥിരം കാഴ്ച

ഏകദേശം രണ്ടുവർഷത്തോളമായിരിക്കുന്നു ബേട്ടയിലേക്ക്​ പോയിട്ട്​. എന്തായാലും അവി​ടേക്ക്​ തന്നെ ആകാം ആദ്യ യാത്ര. ഇരുപത്​ രൂപ ടിക്കറ്റുമെടുത്ത്​ ബന്തിപ്പൂർ മെയിൻ റോഡിലൂടെ സഞ്ചരിച്ച ബസ്​ ശ്രീഹങ്ക എന്ന കവലയിൽനിന്നും വലത്തേക്ക്​ തിരിഞ്ഞ്​ ഗോക്കളെ മേക്കുന്നവ​​​​​​െൻറ ക്ഷേത്രത്തിലേക്കുള്ള വഴി കടന്നത്​ ചെമ്മരിയാടുകളെ മേക്കുന്ന ഗ്രാമീണരുടെ കാഴ്​ചയായിരുന്നു ക്യാമറയുടെ ആദ്യത്തെ കണി. ആദ്യ കണിതന്നെ മരണ മാസ്​. പിന്നീടങ്ങോട്ട്​ പൂപ്പാടങ്ങളും കൃഷിസ്​ഥലങ്ങളും അവയ്​ക്കിടയിലെ ചെറു ഏറുമാടങ്ങളും ഒക്കെ അടങ്ങുന്ന ആ കളർഫുൾ ഭൂമിയിലൂടെ ഞങ്ങളുടെ ബസ്​ കുതിക്കു​േമ്പാൾ പുറകിൽനിന്ന്​ ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നു 'നേച്ചറെ പാറു​േങ്കാ'' എന്ന്​.

ഗോപാലസ്വാമി ബേട്ടയിലേക്കുള്ള റോഡ്

''ഗുണ്ടൽപ്പേട്ട്​' പേര്​ കേട്ടാൽ ആരും ഒന്നു ഞെട്ടും. സൂര്യകാന്തിയും, ജെണ്ടുമല്ലിയും, ജമന്തിയുമൊക്കെ വിരിഞ്ഞുനിൽക്കുന്ന ഇൗ നിഷ്​കളങ്ക ഭൂമിക്ക്​ ആരാണാവോ ഇൗ കൊ​േട്ടഷൻ ടൈപ്പ്​ നാമം ചാർത്തിക്കൊടുത്തത്​ എന്ന്​ അറിയാതെ മനസ്സിൽ ചിന്തിച്ചുപോയി. ആ ചിന്തയിൽനിന്നും തട്ടി ഉണർത്തിയത്​ താഴ്​വാരത്തെ ഫോറസ്​റ്റ്​ ചെക്​പോസ്​റ്റിലെ ജീവനക്കാരനാണ്​. ഹിമവദ്​ ഗോപാലസ്വാമി​ബേട്ട ബന്ദിപ്പൂർ ടൈഗർ റിസർവി​​​​​​െൻറ ഭാഗമായതിനാൽ ഇവിടന്ന​ങ്ങോട്ട്​ ഇനി യാത്ര അടുത്ത ബസിൽ കാട്ടിലൂടെ ചുരം കയറി വേണം. പണ്ട്​ പലതവണ സ്വന്തം വണ്ടിയിൽ ആ കാണുന്ന മലകൾ കയറി ഇറങ്ങിയത്​ ഇനി ഒാർമ മാത്രം. ഇപ്പോൾ സ്വകാര്യ വാഹനങ്ങൾക്ക്​ ഇവിടംവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. ഇവിടന്ന്​ അങ്ങോ​േട്ടക്ക്​ അഞ്ച്​ കി.മീ. ഫോറസ്​റ്റ്​ ഡിപ്പാർട്ട്​മ​​​​​െൻറ്​ ഒരുക്കിയിരിക്കുന്ന ബസ്​ സർവീസുണ്ട്​. അതിൽ വേണം യാത്രചെയ്യാൻ.

ഫോറസ്​റ്റ്​ ചെക്ക് പോസ്റ്റിനു മുന്നിൽ ഗോപാൽസാമി ബേട്ടയിലേക്കുള്ള ബസിൽ കയറുന്ന യാത്രക്കാർ

ചെക്​പോസ്​റ്റിന്​ മുന്നിൽ നീണ്ട ക്യൂ ഇവിടെ ഇങ്ങനെയാണ്​. ബസിൽ കയറണമെങ്കിൽ ക്യൂ പാലിക്കണം. അങ്ങനെ ഞാനും ആ ക്യൂവിന്​ പിറകിൽ സ്​ഥാനംപിടിച്ചു. എന്ത്​ മര്യാദയുള്ള മനുഷ്യർ. ബസ്​ വന്നിട്ടും അവർ ആ ക്യൂ തെറ്റിക്കാതെ വളരെ സാവധാനം തിക്കും തിരക്കും കൂട്ടാതെ അവരോടൊപ്പം ബസിൽ കയറു​േമ്പാൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു. ആ കൂട്ടത്തിൽ ആകെ ഉണ്ടായിരുന്ന ഒരു മലയാളി ഞാൻ മാത്രമായിരുന്നു. വീണ്ടും 20 രൂപ ടിക്കറ്റിൽ വണ്ടി ഞങ്ങളെയും കൊണ്ട്​ കുന്ന്​ കയറാൻ തുടങ്ങി. താഴ്​വാരങ്ങളിൽ കാർമേഘമായി രൂപംകൊണ്ട മഴ ഇവിടെ പെയ്​തുതുടങ്ങിയിരിക്കുന്നു. പ്രകൃതി കനിഞ്ഞുനൽകിയ മഴയിൽ കാടും മേടും മലയും എല്ലാം നനഞ്ഞു കുതിർന്നു നിൽക്കുന്ന ആകാശദൃശ്യം പോലെ താഴ്​വാരങ്ങൾ മഞ്ഞിൻ മറയിൽ ഒരു ഭ്രമാത്​മക ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുകളിലേക്ക്​ കയറുന്തോറും ശക്​തിയായ കാറ്റ്​ വീശിക്കൊണ്ടിരിക്കുന്നു. ഒപ്പം മഴയുടെയും മഞ്ഞി​​​​​​െൻറയും ഗ്രാഫും ഉയർന്നുകൊണ്ടിരുന്നു.

മഞ്ഞും മഴയും കാറ്റും ,ഗോപാലസ്വാമി ബെട്ടയിലെ കാഴ്ചകൾ

ക്ലച്ച്​ കരിഞ്ഞ മണവുമേറ്റ്​ വണ്ടി നേരെ എത്തുക ആ കുന്നിൻമുകളിലെ മൈതാനത്തിലേക്കാണ്​. സഞ്ചാരികൾ എത്തിയതറിഞ്ഞ്​ എവിടെനിന്നോ പാഞ്ഞെത്തിയ കോടമഞ്ഞ്​ ഞങ്ങളെ ആകെ വിഴുങ്ങിക്കളഞ്ഞു. പിന്നീട്​ അവിടെ നടന്നത്​ ഒരു മൽപ്പിടിത്തം തന്നെ ആയിരുന്നു. മഴയും മഞ്ഞും കാറ്റും തമ്മിലുള്ള മൽപ്പിടിത്തം. മാനം നിറയെ കോരിക്കെട്ടിപ്പെയ്യുന്ന കേരളത്തി​​​​​​െൻറ മഴ. വന്നിറങ്ങുന്നവരെ അപ്പാടെ വിഴുങ്ങുന്ന കർണാടകത്തി​​​​​​െൻറ ​​കോടമഞ്ഞ്​, ആളെ മറിച്ചിടാൻ പോകുന്ന തമിഴ്​നാടൻ കാറ്റ്...​ അങ്ങനെ, മൂന്ന്​ സംസ്​ഥാനങ്ങളുടെയും അതിസുന്ദരമായ പ്രകൃതിഭാവങ്ങൾ. കേവലം 20 രൂപയുടെ ടിക്കറ്റുമെടുത്ത്​ മലനിരയുടെ പള്ളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വളഞ്ഞും പുളഞ്ഞുമുള്ള റോഡിലൂടെ മലകയറി വരു​േമ്പാൾ ഇവിടെ ഇങ്ങനെ ഒരു കാഴ്​ച ഉണ്ടെന്ന്​ ആരും കരുതില്ല. ഒരു മാസമായി നിർത്താതെ പെയ്യുന്ന മഴയും മഞ്ഞും കൊണ്ട്​ ത​​​​​​െൻറ തൊലിയും ഇലകളും എല്ലാം അഴുകി തുടങ്ങിയതിനാൽ വൃക്ഷത്തലപ്പുകൾ താഴ്​വാരങ്ങളിൽ നിന്ന്​ വരുന്ന ഇളംതെന്നലിനെ കൂട്ടുപിടിച്ച്​ കൊടുങ്കാറ്റാക്കി മഴമേഘങ്ങളെയും​ കോടമഞ്ഞിനെയും ആട്ടിപ്പായിക്കുന്ന കാഴ്​ചയാണ്​ കുറച്ചുനേരമായി അവിടെ നടന്നുകൊണ്ടിരിക്കുന്നത്​.

മാറുന്ന രംഗങ്ങളെ കാത്ത്​ ഞാൻ അവിടെതന്നെ നിന്നു. അൽപ നേരത്തിനു ശേഷം കിഴക്കുനിന്നും ഒരു കാറ്റടിച്ചു. എന്നെ തഴുകുന്ന കാറ്റിൽ മതിമറന്ന്​ നിൽക്കുന്ന ആ സമയത്ത്​ എപ്പോഴോ എ​​​​​​െൻറ മുന്നിൽ രംഗം മാറി. എനിക്ക്​ നിർബന്ധമായും കാ​ണേണ്ടത്​ എന്താണോ അത്​ അവ്യക്​തമായി ഞാൻ കണ്ടു. മൂടൽമഞ്ഞിൽ അവ്യക്​തമായ ഹിമവദ്​ ഗോപാലസ്വാമി ക്ഷേത്രം.

സമുദ്രനിരപ്പിൽനിന്നും 1454 മീറ്റർ ഉയരമുള്ള ഇൗ മലമുകളിൽ എ.ഡി. 1715ൽ ഹൊസലാ രാജാവായ ബല്ലാലയുടെ കാലത്താണ്​ ഇൗ ക്ഷേത്രം നിർമിച്ചത്​. ​'ബേട്ട' എന്നാൽ കുന്ന്​ എന്നാണ്​ അർഥം. ക്ഷേത്രത്തിനു ചുറ്റും കാണുന്ന പുൽമേടുകളിൽ 77 ദിവ്യജല സ്രോതസ്സുകൾ ഉണ്ടെന്നാണ്​ ​െഎതിഹ്യം. തൊട്ടടുത്തുകണ്ട ഒരു കുളത്തി​​​​​​െൻറ പേര്​ 'ഹംസതീർഥ' എന്നാണത്രെ. പണ്ട്​ ഒരു കാക്ക ആ കുളത്തിൽ കുളിച്ച്​ അരയന്നമായെന്നും അങ്ങനെ ആ പേരുകിട്ടിയെന്നും പറയപ്പെടുന്നു. കാരണം ഹംസം എന്നാൽ അരയന്നമെന്നർഥം. എന്തായാലും അധികം സമയം അവിടെ നിൽക്കാൻ വിറയ്​ക്കുന്ന കൈകാലുകളും കൂട്ടിയിടിക്കുന്ന പല്ലുകളും അനുവദിക്കാതിരുന്നതിനാൽ അടുത്ത ബസിൽ കേവലം 20 മിനുട്ടുകൊണ്ട്​ മലയിറങ്ങി.


​ചെക്ക്​ പോസ്​റ്റിൽനിന്നും ഗുണ്ടൽപേട്ട്​ ബസിൽ 10 രൂപ ടിക്കറ്റുമെടുത്തു. ബന്ദിപ്പൂർ -​ൈ​മസൂർ മെയിൻ റോഡിലേക്ക്​ തിരിയുന്ന കവലയായ ശ്രീ ഹൻഗലയിൽ ബസിറങ്ങി കേവലം അഞ്ച്​ മിനിട്ട്​ നടക്കു​േമ്പാഴേക്കും സൂര്യകാന്തി തോട്ടങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ഒരു ഗ്രാമീണ വ്യവസ്​ഥയിൽ കാറ്റും മഴയും വരുന്നതിന്​ തൊട്ടുമുമ്പ്​ കുറെ ജോലികൾ ചെയ്​തുതീർക്കേണ്ടതുണ്ട്​. അതുതന്നെയാണ്​ ഇവിടെയും സംഭവിച്ചിരിക്കുന്നത്​. മേയ്​ ​മാസത്തിൽ വിത്തുകൾ വിതയ്​ക്കുന്ന ഇവ ജൂൺ-ജൂലൈ ആകു​േമ്പാൾ പൂത്തുനിൽക്കുന്നു. ആഗസ്​റ്റ്​ മാസമാകുന്നതോടെ സൂര്യകാന്തികൾ സൺഫ്ലവർ ഒായിലായും ബന്തിയും ജമന്തിയും ഒാണക്കാലം ആഘോഷിക്കാൻ കേരളത്തിലേക്കും വണ്ടികയറുന്നു. ബാക്കിയുള്ളവരെ പെയിൻറ്​ കമ്പനിക്കാരും കൊണ്ടുപോകുന്നതോടെ പൂക്കാലം അവസാനിക്കുന്നു. പക്ഷേ, ഇൗ കാലയളവിൽ പ്രകൃതിയുടെ ഇൗ പുഷ്​പോത്സവം കാണാൻ ഇവിടെ വൻ ജനത്തിരക്കാണ്​ അനുഭവപ്പെടുക. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സഞ്ചാരികൾ എത്തുന്നത്​ ഏറെ അദ്​ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്​.

ഗോപാൽ സാമി ബേട്ടയിലെ പുലിയും ആനയും വരുന്ന പുൽമേടുകൾ

എന്തായാലും തേനൂറ്റിക്കുടിക്കുന്ന വണ്ടിനെപോലെ ഞാനും എ​​​​​​െൻറ ക്യാമറയും ആ പൂക്കളുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്തു. അടുത്ത മഴക്കു മുന്നെ ഗുണ്ടൽപേട്ടിൽനിന്നും നാട്ടിലേക്ക്​ വണ്ടികയറി. അവിടെനിന്നും നാട്ടിലേക്കുള്ള ബസിൽ ഇരിക്കു​േമ്പാൾ ശരിക്കും ആ വ്യത്യാസം തിരിച്ചറിയുകയായിരുന്നു. അൽപം മുമ്പ്​ വരെ ആകാശത്തിനു കീഴിലൂടെ കാറ്റും മഴയും മഞ്ഞുമേറ്റ്​ ഒഴുകി നീങ്ങുകയായിരുന്നെങ്കിൽ ഇപ്പോൾ കാഴ്​ചകൾ ഒരു ജനാലയുടെ ചട്ടക്കൂട്ടിലേക്ക്​ ഒതുക്കപ്പെട്ടിരിക്കുന്നു. യാത്രയുടെ ഉപയോഗം വാസ്​തവത്തിൽ ഭാവനയെ നിയന്ത്രിക്കലാണ്​. കാര്യങ്ങൾ എങ്ങനെ ഇരിക്കുമെന്ന്​ ആലോചിക്കുന്നതിന്​ പകരം അവ കാണുക. അതിനാൽ നിങ്ങളും യാത്രചെയുയന്നത്​ ആ അനുഭവം കണ്ടുതന്നെ മനസ്സിലാക്കുക.

ശ്രദ്ധിക്കേണ്ടവ
രാവിലെ 12 മണി മുതൽ മൈസൂർ ബസ്​ സർവീസ്​ ആരംഭിക്കുന്നു. ഗോപാലസ്വാമിബേട്ടയിലേക്ക്​ തിരിയുന്നിടുത്തുള്ള ഹോട്ടൽ താജിലോ ഗുണ്ടൽപേട്ടിലുള്ള ഹോട്ടൽ ഇന്ദ്രപ്രസ്​ഥയിലോ കേവലം 200 രൂപക്ക്​ ഫ്രഷ്​ ആകാൻ റൂം കിട്ടുന്നതാണ്​. രാത്രി ഒമ്പതുമണിക്കാണ്​ മൈസൂരിൽനിന്നും അവസാന ബസ്​. ജൂലൈ മാസമാണ്​ സൂര്യകാന്തികളെ കാണാൻ അനുയോജ്യമായ സമയം. ഗുണ്ടൽപ്പേട്ട്​ ഒരു ചെറിയ കാർഷിക ഗ്രാമം ആയയതുകൊണ്ടുതന്നെ ഹോട്ടലുകളിൽ ഒരുപാട്​ സൗകര്യങ്ങൾ പ്രതീക്ഷിക്കരുത്​. ഒരുദിവസം രാവിലെ ഇറങ്ങിയാൽ പൂന്തോട്ടങ്ങളും ഗോപാലസ്വാമിബേട്ടയും മൈസൂർ പാലസും കണ്ട്​ വൈകുന്നേരത്തോടെ മടക്കം ആകാം.

For Fresh Up: Hotel Indraprastha Regency: 0948321722
Taj home stay (Sri Hanjala): 08229233133

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT