പത്തനംതിട്ടയിലെ കോന്നിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. കണ്ണിനും കരളിനും ഹൃദ്യമായ ഈ അനുഭവം ആസ്വാദിച്ച് നുകരാന്‍ കുടുംബങ്ങളുമായത്തെുന്ന യാത്രികര്‍ക്ക് സന്തോഷിക്കാനുള്ള കാരണങ്ങള്‍ നിരവധിയുണ്ട്. കോന്നി, അടവി ഇക്കോ ടൂറിസം പദ്ധതികളും ഇപ്പോള്‍ ഏറെ ’ആകര്‍ഷകമായിരിക്കുകയാണ്.
കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നി ആന റൂട്ടില്‍ ആനസവാരി, കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ്, 61 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ എട്ട് മണിക്കൂര്‍ വനയാത്ര തുടങ്ങിയവ സഞ്ചാരികളെ ആവേശപ്പെടുത്തുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യും എന്നുറപ്പാണ്.
തണ്ണിത്തോട്ടിലെ കുട്ടസാവാരിയാണ് എടുത്ത് പറയേണ്ടത്. നല്ല തണുത്ത പുഴവെള്ളത്തില്‍ സ്പര്‍ശിച്ച് കുട്ടസവാരി നടത്താം. വെള്ളം ഉള്ളപ്പോള്‍ പുഴയുടെ ഉള്ളിലൂടെയുള്ള ദീര്‍ഘയാത്രകള്‍ക്ക് മണിക്കൂറിന് 800 രൂപയാണ്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറവായതിനാല്‍ കുറച്ച് ഭാഗങ്ങളിലാണ് കുട്ടവഞ്ചി യാത്ര. അതിനായി മണിക്കൂറിന് 400 രൂപയാണ് ഈടാക്കുന്നത്.
അതിനൊപ്പം കാനന ഭംഗിയും കല്ലാറിന്‍െറ സൗന്ദര്യവും വന്യമൃഗങ്ങളെ നേരിട്ട് കാണുന്നതിനും ഒക്കെയായി മരത്തിന്‍െറ മുകളില്‍ ബാംബു ടോപ്പ് ട്രീ ഹട്ടും ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. ആറ് ബാംബു ഹട്ടുകളില്‍ ഒരെണ്ണം ഹണിമൂണ്‍ കോട്ടേജാണ്. എല്ലാ ഹട്ടുകളിലും ഒരുമുറി, വാരന്ത,അടുക്കള, അറ്റാച്ചിഡ് ബാത്ത് റൂം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ബാംബു ഹട്ടുകളുടെ വാടക നിരക്ക് നിശ്ചയിച്ചിട്ടില്ല.
കോന്നിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമാണ് അടവിയിലേക്കുള്ളത്. കോന്നി-പയ്യനാമണ്‍-തേക്കുംതോട് റൂട്ടിയിലാണ് അടവി. കോന്നി ഇക്കോ ടൂറിസം നമ്പര്‍: 0468 2247 645
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.