കാന്തലൂരിലേക്ക് ഒരു യാത്ര

അവധി ദിനങ്ങളുടെ ഒരു നിര തന്നെ മുന്നിൽ കിടക്കുന്നു, നല്ലൊരു യാത്രക്ക് പറ്റിയ അന്തരീക്ഷവും. മൂന്നു ദിവസങ്ങൾ, മേഘമല, പെരിയാർ,ധനുഷ്കുടി, കബനി, എന്നീ തുടങ്ങി നിരവധി സ്ഥലങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു. ഏകദേശം ഒന്നര കൊല്ലത്തിനു ശേഷമുള്ള ഒരു ബുള്ളെറ്റ് യാത്ര, പണ്ടൊരു മല കയറിയത്തിന്ടെ നിറമില്ലാത്ത ഓർമ്മകൾ അയവിറക്കി ഒരു വെള്ളിയാഴ്ച  ദിവസം ഞങ്ങൾ യാത്ര തിരിച്ചു. ഒരു ക്ലാസ്സിക്‌ 500 ഉം,രണ്ടു പേരും. ഏറെ വൈകി ഇറങ്ങിയതിനാൽ ഇരുട്ടുന്നതിനു മുന്നേ പൊള്ളാച്ചി എത്തുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. ഷോർണൂരിൽ നിന്നും 120 കിലോമീറ്റർ ഉണ്ട് പൊള്ളാച്ചിക്ക്, സ്ഥിരം പൊള്ളാച്ചി റൂട്ടായ പാലക്കാട്‌ മാറ്റി,ചേലക്കര,പഴയന്നൂർ,ആലത്തൂർ വഴിയായിരുന്നു ഇത്തവണ യാത്ര.

പൊള്ളാച്ചിയിൽ  അളിയന്ടെ വീട്ടിൽ അന്തിമയങ്ങി  കാലത്ത് യാത്ര തുടങ്ങാം എന്നായിരിന്നു പ്ലാൻ.അങ്ങനെ സന്ധ്യ മയങ്ങിയ പൊള്ളാച്ചിയിൽ അന്തി മയങ്ങാൻ ഞങ്ങളും എത്തിചേർന്നു. മഴ നിഴൽ പ്രദേശമായ പൊള്ളാച്ചിയെ പറ്റി പറയാൻ ഒരുപാടുണ്ട്, പനം ചക്കരയുടെ നാട് ,നമ്മുടെ കല്പ വ്ർക്ഷമായ തെങ്ങിനെ ജീവിന് തുല്യം സ്നേഹിക്കുന്ന നാട് ,തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി ചന്ത, സിനിമ ഷൂട്ടിന്ടെ ഈറ്റില്ലം,ഇങ്ങനെ ഒരുപാടുണ്ട് പ്രത്യേകതകൾ. ആനമലൈ വൈൽഡ്‌ ലൈഫ് സനുച്ചുറി,ആളിയാർ ഡാം,വാൾപാറ,ടോപ് സ്ലിപ് ,തുടങ്ങിയവ പൊള്ളചിയോടടുത്ത വിനോതസഞ്ചാര കേന്ദ്രങ്ങളാണ്. ഞങ്ങളുടെ നാളെത്തെ യാത്ര എങ്ങോട്ടുമാവാം, ഒരു പക്ഷെ. അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള ധനുഷ്കുടിയാവം, അതല്ലേൽ പുലി മരങ്ങളുള്ള കബിനിയാവാം, അതും അല്ലേൽ മേഘങ്ങളുടെ നാടായ മേഘമാലയാവാം, അങ്ങിനെ നിറമുള്ള നാളെത്തെ യാത്രാ സ്വപ്നവും പേറി ഞങ്ങൾ നിദ്രയിലാണ്ടു. നേരം പുലർന്നതിനോടൊപ്പം എന്റെ യാത്ര ലക്ഷ്യങ്ങളും മാറി മറഞ്ഞിരുന്നു.മുന്നറിന്ടെ കൃഷി ഗ്രാമങ്ങൾ മനസ്സ് കീഴടക്കിയിരിക്കുന്നു.ഒരുപാട് തവണ മുന്നാർ ചുരം കയറിയിട്ടും കാണാൻ  കഴിയാതെ  പോയ കാന്തല്ലൂരും, വട്ടവടയും, പൂപ്പാറയും അവരുടെ ലോകത്തേക്ക് എന്നെ ആനയിച്ചു കഴിഞ്ഞിരുന്നു.അങ്ങനെ പൊള്ളാച്ചിയിൽ നിന്നും മുന്നാറിലെക്ക്

   
പൊള്ളാച്ചിയിൽ നിന്നും ഉദുമാൽപേട്ട-മറയൂർ വഴി നമുക്ക് കാന്തല്ലൂർ എത്തി ചേരാം.86 കിലൊമെറ്റരോളം വരുന്നു യാത്ര ചിന്നാർ വൈൽഡ്‌ ലൈഫ് സനുച്ചറി വഴിയാണ്.അങ്ങനെ തമിൾ ഗ്രാമങ്ങളും കടന്നു  ചിന്നാർ ലക്ഷ്യമാക്കി ഞങ്ങൾ  യാത്ര തിരിച്ചു.പൊതുവെ തിരക്കില്ലാത്ത ഉദുമാൽപേട്ട റോഡ്‌ അന്ന് തമിൾ മക്കളാൽ നിറഞ്ഞു കവിഞ്ഞിരുന്നു.അടുത്തുള്ള പോലീസുകാരോട് ഞാൻ കാര്യം തിരക്കി.ഫോറെസ്റ്റ് ചെക്ക്പോസ്ടിനു അടുത്ത കോവിൽ സന്ദർശനത്തിന് വന്ന ഭക്ത ജനങ്ങളുടെ തിരക്കായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.അവിടെ നിന്നും ഒരു   വിധത്തിൽ ഇഴഞ്ഞു നീങ്ങി ഞങ്ങൾ കടിന്ടെ വന്യതയിലേക്ക് കടന്നു.ബുല്ലെറ്റിൽ ആദ്യമായാണ് കാട്ടിലൂടെ ഞാൻ യാത്ര ചെയ്യുന്നത് . നല്ല പേടിയുണ്ട് മനസ്സിൽ. ഒരു കേബിൾ പൊട്ടിയാൽ മതി യാത്ര മുഴുവൻ അലങ്കോലമാവാൻ. എന്നാൽ കാടിന്ടെ  നിശബ്ധത ഞങ്ങളെ അവരുടെ ലോകത്തേക് കൂട്ടി കൊണ്ടുപോയി.ആ നിശബ്ദതയുടെ ഒഴുക്കിൽ ചിന്നാർ എത്തി ചേർന്നതു പെട്ടന്നായിരുന്നു.മറയൂരിൽ നിന്നും 18 km വടക്ക് മാറി സ്ഥിതി ചെയ്യുന്ന ചിന്നാർ വൈവിധ്യമാർന്ന അനേകം ജന്തു ജാലങ്ങളുടെ കലവറയാണ്.കടുവ തൊട്ടു മലയണ്ണാൻ വരെയുള്ള മഴ നിഴൽ പ്രദേശം. ഞാൻ ഇൻഫർമേഷൻ സെന്റർ ൽ പോയി ട്രക്കിംഗ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.ചിന്നാർ ട്രെക്കിംഗ് ത്രില്ലിംഗ് ആണെന്ന് പറഞ്ഞു കേട്ടിരുന്നു. നിർഭാഗ്യവശാൽ 'അംഗബാഹുല്യം' കൊണ്ടും sighting സാധ്യത നന്നേ കുറവായതിനാലും ട്രെക്കിംഗ്  പിന്നൊരു യാത്രയിലാവാം എന്ന് വെച്ച് ഞങ്ങൾ യാത്ര തുടർന്നു.

              ചിന്നാർ ചെക്ക്പോസ്ടും കഴിഞ്ഞു കാന്തല്ലൂർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു.മോനോഹരമായ വഴികളിൽ കുഞ്ഞു കാട്ടുപോത്തുകൾ ഞങ്ങളെ വരവേറ്റു.നമ്മുടെ നടൻ പോത്തുകള്ളോട്‌ സാമ്യം തോന്നിപോവും ഇവറ്റങ്ങളെ കണ്ടാൽ.പെട്ടന്നായിരുന്നു അത് സംഭവിച്ചത്, ഒരു മലയണ്ണാൻ ബുള്ളെറ്റ് ന്ടെ കുറുകെ ചാടിയതും ഞാൻ ഡിസ്ക് ബ്രയ്ക് പിടിച്ചു.പിന്നെ വീണുകിടക്കുന്നത് മാത്രമേ എനിക്ക് ഓർമ  വരുന്നുള്ളൂ. വീണു കിടക്കുന്ന എന്നെയും കൂട്ടുകാരാനെയും കണ്ട എതിരെ വന്ന വണ്ടിക്കാരൻ കാര്യം തിരക്കി.മലയണ്ണാൻ വട്ടം ചാടിയതാണെന്ന് പറഞ്ഞപ്പോ മൂപര് പറഞ്ഞു "മലയണ്ണാനെ കണ്ടാൽ ഒന്നും ചവിട്ടാൻ പാടില്ലടെയ് " എന്ന്,   മറുപടി  ഒരു ചിരിയിൽ  ഒതുക്കി അവരോട് പോക്കോളാൻ പറഞ്ഞു ഞാൻ.വീഴ്ചയുടെ ആഘാതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നതു എന്ടെ തെറ്റായ വിശ്വാസമായിരുന്നു എന്നത് പിന്നീടു എനിക്ക് മനസ്സിലായി. കൊടും കാടിന്ടെ നടുവിൽ ഞങ്ങൾ രണ്ടു പേരും  എന്തു  ചെയ്യേണം  എന്നറിയാതെ  പരസ്പരം നോക്കി.രണ്ടു പേരുടെയും കൈകൾ പൊട്ടി രക്തം ഒലിക്കുന്നുന്ടായിര്ന്നു.ഒരൊറ്റ ഹെൽമെറ്റ്‌ രണ്ടു പേരുടെയും ജീവൻ  രക്ഷികുകയയിരുന്നു.

        തലയിടിച്ചു വീണ എന്ടെ പുറകിലായ്ര്ന്നു കൂട്ടുകാരാൻ മുഹ്സിൻ വന്നു വീണത്‌. എല്ലാം അവസാനിച്ചെന്നു  തോന്നിപ്പോയ ആ നിമിഷങ്ങൾ. ഭയവും, വേദനയും, ആശങ്കയും, ഞങ്ങളെ തോല്പ്പിക്കാൻ മത്സരിക്കുകയയിര്ന്നു എന്ന് തോന്നിപോയി.  ബുള്ളട്ടിന്ടെ ഹെഡ് ലൈറ്റ് പാടെ തകർന്നിരുന്നു.ക്രാഷ് ഗാർഡ്‌ ഉള്ളത് കൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല.കാടിന്ടെ ആവേശത്തിൽ കുടിക്കാൻ വെള്ളംപോലുംഞങ്ങളെ കയ്യിലുണ്ടായിരുന്നില്ല.രക്തമൊലികുന്ന കൈ മുട്ടുകളുമായി ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.എത്രയും പെട്ടന്ന് മറയൂർ എത്തണം.shoulder ജോയിന്റ് എല്ലാം വേദന കൊണ്ടു പുളയുന്നുണ്ടായിരുന്നു .ഒരു നല്ല യാത്രയുടെ തുടക്കം തന്നെ ഇതാ പാടെ തകർന്നിരിക്കുന്നു.മനസ്സിൽ കണ്ട പദ്ധതികൾ എല്ലാം പാളിയിരികുന്നു.സിബി ഇച്ചായനെ കാണാനുള്ള വഴികൾ ഞാൻ തന്നെ സ്വയം അടക്കുകയായിരുന്നോ എന്ന് വരെ എനിക്ക് തോന്നി പോയി..(സിബി മുന്നാർ, മുന്നാർ സ്ഥിരം സന്ദർശകർക്കു ഏറ്റവും പരിചിതമായ മുഖം,അതുലുപരി പ്രകൃതിക്ക് വേണ്ടി തന്ടെ ജീവിതം വേണ്ടെന്നു വെച്ചവൻ. )

വേദനകൊണ്ട് പുളയുന്ന കൈകളും കൊണ്ട് എത്രയും പെട്ടെന്ന് മറയൂർ എത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ മറയൂർ പെട്രോൾ ബാങ്കിൽ നിന്നും മുറിവെല്ലാം വൃത്തിയാക്കി കന്തല്ലൂരിലെക്കുള്ള റോഡും നോക്കി ഞാൻ നിന്നു. ഒരു ചായയും കുടിച്ചു കഴിഞ്ഞു പോയ ദുരന്തത്തിനടെ ഓർമ്മകൾ ഓരോന്നായി ചിക്കി ചികഞ്ഞു ഞങ്ങൾ വിധിയെ പഴിച്ചു. മലയണ്ണാനെ കാണാൻ പറ്റാത്ത പരാതി ആയിരന്നു മൂസിക്ക് പറയാൻ ഉണ്ടായിരുന്നത്.ചായ നൽകിയ ഊർജംഞങ്ങളെ വീണ്ടും യാത്രാ ആവേശത്തിലേക്ക് കൂട്ടികൊണ്ടുപോയി. മറയൂരിൽ നിന്നും ഏകദേശം 15km ഉണ്ട് കാന്തല്ലൂരിലെക്കു.കുത്തനെയുള്ള കയറ്റങ്ങളും,
കരിമ്പിൻ പാടങ്ങളും കടന്നു  ഞങ്ങൾ തോപ്പൻസ്‌ ഒര്ചാർഡിൽ എത്തി ചേർന്നു. കാന്തല്ലൂരിലെ ഒരു തരകെടില്ലാത്ത ഫാം ഹൗസ് ആണ് ഇത്.ചിരിക്കുന്ന മനസുള്ള മറിയാമ്മ രണ്ടുപേർക്ക് 40 രൂപ പാസ്സും തന്നു ഞങ്ങളെ ഫാർമിലെക്കു കൂട്ടികൊണ്ടുപോയി..പൂക്കളും പഴങ്ങളും കായ്കനികളും ഉള്ള നല്ല ഉഗ്രൻ ഫ്രാം.ആപ്പിൾ സീസണ്‍ കഴിഞ്ഞിട്ടുണ്ട്.  ജൂലൈ -ഓഗസ്റ്റ്‌ മാസങ്ങളിൽ ആണത്രെ ആപ്പിൾ സീസണ്‍."മൾബറിയും ഒറാഞ്ചും മൊസൻബിയും സീസ്സണ്‍ കഴിഞ്ഞുപോയി മക്കളെ" എന്ന് പാട്ടിമ്മ ഞങ്ങളോട് പറഞ്ഞു.ഫാം മുഴുവൻ ചുറ്റികാണിച്ചു പാകമായ പേരറിയാത്ത പല പഴങ്ങളും ഞങ്ങള്ക്ക് നേരെ നീട്ടി. ഒരു കള്ള പുഞ്ചിരിയോടെ മുസി അതെല്ലാം വാങ്ങി ബാഗിൽ തിരുകി. അവസാനം തിരിച്ചു നടകുമ്പോൾ പാട്ടി യോടു ഞാൻ വീട്ടുകാര്യങ്ങൾ തിരക്കി. യാത്രകൾ എന്നെ പഠിപ്പിച്ച പാഠം ഇതായിരുന്നു, മനുഷ്യനെ സ്നേഹിക്കാൻ. പതിനഞ്ചു കൊല്ലമായി പാട്ടിമ്മ ഇവിടെ ജോലി ചെയ്യുന്നു. പ്രായത്തിനും അനുഭവത്തിനുമനുസരിച്ച വേതനം പോലും ലഭിക്കാതെ. മൂന്നു മക്കൾ തോട്ടം തൊഴിലാളികളാണ്. സ്വന്തമായി ഒന്നും ഇല്ല. ഇങ്ങനെ നിരവധി സങ്കടങ്ങൾ എന്റെ മുന്നിൽ പാട്ടിമ്മ തുറന്നുവെച്ചു. അങ്ങനെ അവിടെ നിന്നും തിരിച്ചു വരുമ്പോൾ പാട്ടിമ്മാടെ കയ്യിൽ കുറച്ചു കാശും വെച്ച് കൊടുത്തു. വാങ്ങിക്കാൻ കൂട്ടാക്കാത്ത പാട്ടിയുടെ ഞാൻ പറഞ്ഞു " ഉങ്ക മകനെ പോലെ പാതുക്കോ"എന്ന്. ആ നിമിഷം പാട്ടിയുടെ കണ്ണിൽ സ്നേഹത്തിന്ടെ മഴവില്ലുകൾ ഞാൻ കണ്ടു.തിരിച്ചു ഇങ്ങോട്ട് ഒരു ചോദ്യവും.."എന്നടാ തണ്ണിയടിച്ചു എങ്കെ പോയി വിണേ "ന്നു  :)
പാട്ടിമ്മാടെ കയ്യിൽ നിന്നും വെള്ളവും കുടിച്ചു ബൈക്ക് എടുക്കാൻ പോയപ്പോ പാട്ടിമ്മാ കൊറച്ചു തക്കാളി പഴങ്ങളുമായി എന്റെ അടുത്ത വന്നു പറഞ്ഞു "ഇത് വെച്ച്ക്കോ ഒരു നിനവുക്ക്  "എന്ന് . "ഉണ് നിനവെല്ലം എൻ നെഞ്ചിലിരുക്ക്:"  എന്ന് പറഞ്ഞു ബുള്ളെറ്റ് എടുത്തു തിരിച്ചു പോരുന്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞിരിന്നു.

കാന്തല്ലൂരിൽ നിന്നും മറയൂർ എത്തിയപ്പോഴേക്കും shoulder  വേദന കൂടിവന്നിരുന്നു.മറയൂർ ചന്ദന കാട്ടിൽ കാട്ടിന്പോത്തുകൾ മേയുന്ന സുന്ദരമായ കാഴ്ചകൾ ശരീരത്തിന്ടെ വേദനക്ക് സ്വല്പം ശമനമേക്കി.തേയില തോട്ടങ്ങളിലേക്ക് കടന്നപോഴേക്കും ചാറ്റൽ മഴ യാത്ര കൂടുതൽ വർണബമാക്കി.മഴയ്ക്ക് ഒരു മുൻ കരുതലും എടുക്കാത്ത ഞങ്ങൾക്ക് മഴ വില്ലനായി നിലകൊണ്ടു.ശരീരത്തിന്ടെ വെല്ലുവിളിക്ക് മിന്നിൽ തോറ്റു മുന്നാർ പട്ടണം വിട്ടു അടിമാലി പിടിക്കുന്പോൾ നിരാശയായിരുന്നു മനസ്സ് മുഴുവൻ.പൂർത്തീകരിക്കാൻ കഴിയാതെ പോയ നല്ലൊരു യാത്രയെ ഓർത്ത്..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT