ആനക്കയത്തെ മണൽപരപ്പ്

വിസ്മയക്കാഴ്ച തീർത്ത്​ കാടും പുഴയോരവും; ആനക്കയത്ത്​ ടൂറിസം വികസനത്തിന് പ്രതീക്ഷകൾ മുളക്കുന്നു

കോതമംഗലം (എറണാകുളം): ആനക്കയത്ത് ടൂറിസം വികസനത്തിന് പ്രതീക്ഷകൾ മുളക്കുന്നു. കുട്ടമ്പുഴ പഞ്ചായത്ത് മുൻകൈയെടുത്താണ്​ പെരിയാറി​െൻറ തീരത്ത് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്​.

കാടും പുഴയും പുഴയോരവും സഞ്ചാരികൾക്ക് മുന്നിൽ വിസ്മയക്കാഴ്ച തീർക്കുന്ന ഇവിടെ കൂടുതൽ ആളുകളെ എത്തിക്കാനുള്ള നീക്കമാണ് ആരംഭിക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് മിനി പാർക്കിനാണ്​ രൂപം നൽകുന്നത്. വിനോദസഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ആനക്കയത്ത് സാധ്യമാക്കും.

ബോട്ടിങ്, വള്ളം, മീൻപിടിത്തം, ഏറുമാട കയറ്റം തുടങ്ങി വ്യത്യസ്ത അനുഭവമാകും ഒരുക്കുക. ഭൂതത്താൻകെട്ടിൽനിന്ന്​ തട്ടേക്കാട് പക്ഷിസങ്കേതം വഴി കുട്ടമ്പുഴ ആനക്കയത്ത് ബോട്ടിലൂടെ എത്താം.

ആനകളുടെ നീരാട്ടും ഉടുമ്പി​െൻറ കുളിയും നിത്യകാഴ്ചകളാണ് ഇവിടെ. പുഴയും വനവും ചുറ്റപ്പെട്ട് കിടക്കുന്ന പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്നയിടം. കാടകത്തെ ആദിവാസികളുടെ തനത് കലാരൂപവും സംസ്കാരവും ജീവിതവുമൊക്കെ നേരിൽ കാണാൻ അവസരമൊരുക്കും.

Tags:    
News Summary - Awesome view of the forest and the river; Hopes are high for the development of tourism in Anakayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT