അ​ൽ​ഐ​നി​ലെ ഒ​രു തോ​ട്ട​ത്തി​ൽ നി​ന്നു​ള്ള ദൃ​ശ്യം.ചി​ത്രം -​സ്മാ​യി​ൽ പ​ള്ളി​പ​രി​മ്പി​ട​ത്തി​ൽ

അ​ൽ​ഐ​ൻ ന​ഗ​ര​ത്തി​ലെ മ​രു​പ്പ​ച്ച

കടുത്ത ചൂടിലും കണ്ണിനും മനസ്സിനും കുളിർമയേകുന്നതാണ് അൽഐനിലെ പച്ചപ്പ്. നഗരത്തോട് ചേർന്ന് തന്നെ ധാരാളം ഈത്തപ്പന തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും ഉണ്ട്. ഹരിത നഗരത്തിന് പച്ചപ്പ് നൽകുന്നതിൽ പ്രധാനമാണ് അൽഐൻ ഒയാസിസ്‌. അൽഐനിലെ പഴയ പാലസ് ആയിരുന്ന ഇന്നത്തെ പാലസ് മ്യൂസിയത്തോട് ചേർന്ന് 1,200 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന അൽഐൻ ഒയാസിസ് തോട്ടത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച നൂറിലധികം ഇനത്തിൽപെട്ട ഈത്തപ്പനകൾ, വിവിധ ഇനം ഫലവർഗങ്ങൾ, വ്യത്യസ്ത ഇനങ്ങളിലുള്ള 147,000 ഈന്തപ്പനകളും ഉൾകൊള്ളുന്നതാണ് വിശാലമായ ഈ തോട്ടം. 2011ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് അൽഐൻ ഒയാസിസ്. പ്രവേശനം സൗജന്യമാണ്. പരമ്പരാഗത ജലസേചന സമ്പ്രദായമായ ഫലാജ് അഥവാ ചെറിയ കനാലുകൾ വഴിയുള്ള ജലസേചനമാണ് വേറെ ഒരു പ്രത്യേകത. ശുദ്ധമായ ജലമാണ് ഇതിലൂടെ ഒഴുകുന്നത്.

അൽഐൻ നഗരത്തിലെ റോഡുകളുടെ വശങ്ങളിൽ മരങ്ങളും പൂച്ചെടിക്കലും വെച്ചുപിടിപ്പിക്കുന്നതിലും പൊതുജനങ്ങൾകായി പ്രകൃതിയോട് ഇണങ്ങുന്ന വിവിധ പാർക്കുകളും നിർമ്മിക്കുന്നതിൽ അൽഐൻ നഗരസഭ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാൽ, അധിക തോട്ടങ്ങളും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അൽഐൻ കുവൈതാത്തിലെ ഒരു സ്വകാര്യ തോട്ടത്തിലാണ് ഏക്കർ കണക്കിന് ഭൂമിയിൽ ഒട്ടക തീറ്റപുൽ കൃഷി ഒരുക്കിയിരിക്കുന്നത്.

ഈ ഈ കൃഷിയിടത്തിന്‍റെ സൈഡിലൂടെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ കേരളത്തിലെ വയൽവരമ്പിലൂടെ നടക്കുമ്പോഴുള്ള പ്രതീതിയാണ് ലഭിക്കുക. ഈ തോട്ടത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പള്ളിയിൽ പ്രാർഥനക്കെത്തുന്നവരിൽ അധികവും ഈ കാഴ്ച്ചകൂടി കണ്ട് മനം നിറച്ചാണ് യാത്രയാകാറുള്ളത്. സന്ധ്യാസമയം ഇവിടെ നിന്നുള്ള കാഴ്ച അതി മനോഹരമാണ്.ഗേറ്റ് കടന്നു മുന്നേറുമ്പോൾ തന്നെ ഇളം കാറ്റിൽ ആടി ഉലയുന്ന പുൽചെടികളും അവയുടെ പച്ചപ്പും ആസ്വദിച്ച് മുമ്പോട്ട് നടക്കുമ്പോൾ, പഴുത്ത് പാകമായി വരുന്ന ഈത്തപ്പഴങ്ങൾ തൂങ്ങി നിൽക്കുന്ന ഈത്തപ്പനകളും, പഴുത്ത് പാകമായി നിൽക്കുന്ന റുമ്മാൻ ചെടികളും മൊട്ടിട്ടു നിൽക്കുന്ന അത്തി മരങ്ങളും പഴുത്ത് പാകമായ മാമ്പഴങ്ങൾ തൂങ്ങി നിൽക്കുന്ന വിവിധയിനം മാവുകളുമൊക്കെ മനോഹര കാഴ്ചയാണ് ഒരുക്കുന്നത്. വിവിധ മരചില്ലകളിൽ കൂടുക്കൂട്ടി കല പില കൂടുന്ന വിവിധയിനം കിളികളുടെ കളകള നാദവും, തോട്ടത്തോട് ചേർന്ന് സ്ഥാപിച്ച കൂടുകളിൽ നിന്നുള്ള ആട്ടിൻ പറ്റങ്ങളുടെ കരച്ചിലും മലയാളികൾക്ക് ഗൃഹാതുര ഓർമകൾ സമ്മാനിക്കും. അവിടെ തൊഴിലെടുക്കുന്നവരെയും കൃഷിയെയും പക്ഷിമൃഗാദികളെയും ഒരു നിലക്കും ശല്യം ചെയ്യാതെ അവിടെയെത്തി ഇതൊക്കെ കണ്ട് സ്വദിക്കാം.

Tags:    
News Summary - An oasis in the city of Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT