ഓണമുണ്ണാന്‍ ഇടുക്കി വിളിക്കുന്നു

ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

തൊടുപുഴ: ഇടുക്കിയുടെ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വിന്‍െറ കാലമാണ് ഓണം. അവധി ആഘോഷിക്കാനും ഇടുക്കിയെ അറിയാനും തദ്ദേശീയരും വിദേശികളുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്ക് ഓണക്കാലത്ത് എത്തുന്നത്. മൂന്നാര്‍, ഇരവികുളം, തേക്കടി, ഇടുക്കി ഡാം, വാഗമണ്‍ എന്നീ വിനോദകേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയം. ഇവരെ സ്വീകരിക്കാന്‍  ടുറിസം വകുപ്പും സജ്ജമായിക്കഴിഞ്ഞു.

സീസണ്‍ ആരംഭിച്ചതോടെ മൂന്നാര്‍, തേക്കടി, രാജമല എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്.


തേക്കടി തടാകം

മൂന്നാറിലത്തെുന്നവരുടെ പ്രധാന ആകര്‍ഷണം വരയാടുകളുടെ വിഹാര കേന്ദ്രമായ രാജമലയാണ്. വരയാടുകളുടെ പ്രജനനകാലം കഴിഞ്ഞതിനാല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വനം വകുപ്പ് രാജമലയിലേക്ക് പ്രത്യേക വാഹനവും സഞ്ചാരികള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. സഞ്ചാരികളില്‍ ഏറെയും തമിഴ്നാട്ടില്‍നിന്നത്തെുന്നവരാണ്. വിദ്യാര്‍ഥികളാണ് ഇവരില്‍ ഭൂരിഭാഗം പേരും. മൂന്നാര്‍, മാട്ടുപ്പെട്ടി, ഇരവികുളം എന്നിവിടങ്ങളിലെല്ലാം ഒറ്റദിവസംകൊണ്ട് സന്ദര്‍ശനം നടത്തി തിരിച്ചുപോകാമെന്നത് സൗകര്യമായി സഞ്ചാരികള്‍ കാണുന്നു. തേക്കടിയിലും സ്ഥിതി വ്യത്യസ്തമല്ല. അറബികളടക്കമുള്ള സഞ്ചാരികളാണ് ഇവിടേക്ക് ഓണക്കാലത്ത് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തേക്കടിയില്‍ അറബികളായ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട് (തേക്കടിയില്‍ ഇപ്പോള്‍ അറബിക്കാലം).

ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള സഞ്ചാരികളില്‍ ഭൂരിഭാഗം പേരും എത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍. ഇത്തവണ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മൂന്നാര്‍, ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളില്‍ വിപുല ഓണാഘോഷ പരിപാടികളും ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

സുരക്ഷ പ്രാധാന്യം കണക്കിലെടുത്ത് ഓണം, ക്രിസ്മസ് എന്നീ വിശേഷ അവസരങ്ങളില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കുന്നത്. ഇത്തവണ സെപ്റ്റംബര്‍ ഒന്നുമുതല്‍ 30 വരെയാണ് സന്ദര്‍ശകര്‍ക്ക് അവസരം. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സന്ദര്‍ശന സമയം. ചെറുതോണി ഡാമിന് സമീപത്തെ കൗണ്ടറില്‍നിന്ന് സന്ദര്‍ശകര്‍ക്കാവശ്യമായ പാസ് ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ് ചാര്‍ജ്. ഇതോടൊപ്പം ബോട്ട് സര്‍വീസും ആരംഭിച്ചു. 600 രൂപയാണ് ബോട്ടില്‍ സഞ്ചരിക്കുന്നതിന് 15 മിനിറ്റ് നേരത്തേക്ക് ചാര്‍ജ്. ഇതിനായി മാട്ടുപ്പെട്ടിയില്‍നിന്ന് രണ്ട് ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സഹകരിച്ചാണ് ഇത്തവണ സന്ദര്‍ശനം ഒരുക്കിയിട്ടുള്ളത്. കൊലുമ്പന്‍ സമാധിക്ക് സമീപത്തുനിന്ന് ഡാമിലേക്ക് ഒരു വശത്തേക്കുള്ള ഗതാഗതമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിലാണ്.ഓണാവധി ആഘോഷമാക്കാന്‍ കേരളത്തിന്‍െറ എല്ലാ ഭാഗങ്ങളില്‍നിന്നും ആളുകള്‍ ഇടുക്കി ഡാമിലേക്ക് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം 1,80,000 പേരാണ് ഓണക്കാലത്ത് ഇടുക്കി ഡാം സന്ദര്‍ശിച്ചത്.

how to reach (ഇടുക്കി ഡാം)
തൊടുപുഴയില്‍ നിന്ന് 55 കിലോമീറ്റര്‍
ഇടുക്കി-തൊടുപുഴ റൂട്ടില്‍ ബസ് യാത്ര പുനഃസ്ഥാപിച്ചിട്ടുണ്ട്
കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 133 കി.മീ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: dtpcidukki.com

ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിശദമായി വായിക്കുക:
ഇടുക്കി, മലനിരകളുടെ റാണി
തേനരുവിയായ് തൊമ്മന്‍കുത്ത്

ഇടുക്കി, മലനിരകളുടെ റാണി
how to reach
തൊടുപുഴയില്‍ നിന്ന് 55 കിലോമീറ്റര്‍
ഇടുക്കി-തൊടുപുഴ റൂട്ടില്‍ ബസ് യാത്ര പുനഃസ്ഥാപിച്ചിട്ടുണ്ട്
കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 133 കി.മീ.
- See more at: http://origin-www.madhyamam.com/travel/news/140/100913#sthash.4wfuBcKA.dpuf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.