പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

ഊട്ടി: നീലഗിരി ജില്ല ഭരണകൂടവും ഹോർട്ടികൾച്ചർ വകുപ്പും സംയുക്തമായി ഊട്ടി സർക്കാർ റോസ് ഗാർഡനിൽ സംഘടിപ്പിച്ച 21-ാമത് റോസാ പ്രദർശനം വ്യാഴാഴ്ച ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസമാണ് പ്രദർശനം. 14 മുതൽ 18 വരെ റോസാ പ്രദർശനം നടക്കും.

ഇന്ത്യയിലെ പുരാതന മലനിരകളിൽ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായ നീലഗിരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കാനും അവരെ രസിപ്പിക്കാനുമാണ് എല്ലാ വർഷവും വേനൽക്കാല ഉത്സവത്തിന്റെ ഭാഗമായി വിവിധ പൂന്തോട്ടങ്ങളിൽ പ്രദർശനങ്ങൾ നടത്തുന്നതെന്ന് കലക്ടർ പറഞ്ഞു.

ഈ വർഷം രണ്ട് ലക്ഷം പൂക്കൾ കൊണ്ട് പക്ഷികളുടെ പറുദീസ എന്ന ആശയത്തിലാണ് പ്രദർശനം. 70,000 പൂക്കൾ ഉപയോഗിച്ച് രണ്ട് ഭീമൻ പക്ഷികളുടെ രൂപം ഒരുക്കിയിട്ടുണ്ട്.

നീലഗിരിയിലെ പക്ഷികളെ കുറിച്ച് അവബോധം ഉണ്ടാക്കാൻ ഇരുവാച്ചി, കഴുകൻ, വരിത്തല വാത്ത്, അരശവാൽ കുരുവി, ഇമയമല കൊണ്ടൈ കുരുവി, തേൻസിറ്റ്, തീക്കാക്ക, നീർമേൽ വെട്ടി പക്ഷി, തൂക്കണാങ്കുരുവി കൂട് തുടങ്ങിയ പക്ഷികളുടെ രൂപങ്ങളും ഉണ്ട്. കുട്ടികളെ ആകർഷിക്കാൻ ആംഗ്രി ബേർഡ്, ട്യൂറ്റി ബേർഡ് രൂപങ്ങളും സെൽഫി സ്പോട്ട് ഉം ഒരുക്കിയിട്ടുണ്ട്.

 

Tags:    
News Summary - The 21st Rose Show has begun in Ooty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.