Posted On
date_range Updated On
date_range ഒടുവിൽ ടിക് ടോക്കിന് സർക്കാർ പൂട്ടിട്ടു
ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് ഒടുവിൽ കേന്ദ്രസർക്കാറിൻെറ പൂട്ട്. സർക്കാർ നിർദേശത്തെ തുടർന്ന് ടെക ് ഭീമനായ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് പിൻവലിച്ചു.
ടിക് ടോക് നിരോധിക്കാനുള്ള ഏപ്രിൽ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് താഴ് വീണത്. അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടിരുന്നു.
ടിക് ടോക് നിരോധിക്കാൻ ആവശ്യപ്പെട്ട് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് സർക്കാർ ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, ഇരു കമ്പനികളും ഇതിന് മറുപടി നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.