Posted On
date_range Updated On
date_range 17 മിനിട്ടിൽ ഫുൾ ചാർജാവും; അതിവേഗ ചാർജറുമായി ഷവോമി
മൊബൈൽ ഫോണുകളിൽ ഉയർന്ന ശേഷിയുള്ള ബാറ്ററികൾ അവതരിപ്പിച്ചതിന് പിന്നാലെ അതിവേഗ ചാർജറുമായി ഷവോമി. 100 വാട്സിൻ െറ സൂപ്പർ ചാർജർ ടെക്നോളജിയാണ് ഷവോമി പുതുതായി അവതരിപ്പിച്ചത്.
17 മിനിട്ടിൽ 4000 എം.എ.എച്ച് ബാറ്ററി ഫുൾ ചാർജാവുന്നതാണ് ഷവോമിയുടെ പുതിയ ടെക്നോളജി. ഒപ്പോയുടെ 50 വാട്സിൻെറ വി.ഒ.സി.സി ടെക്നോളജിയെ ഷവോമി ഇതോടെ മറികടന്നു. ടെക് സൈറ്റായ വെയ്ബോയിൽ ഷെയർ ചെയ്ത വീഡിയോയിലാണ് ഷവോമി പുതിയ ടെക്നോളജിയെ കുറിച്ച് സൂചന നൽകിയത്.
വൺ പ്ലസും അവരുടെ ഫോണുകളിൽ ഫാസ്റ്റ് ചാർജിങ് ടെക്നോളജി നേരത്തെ അവതരിപ്പിച്ചിരുന്നു. വൺ പ്ലസ് 6ടിയുടെ മക്ലാരൻ എഡിഷനിലാണ് ഫാസ്റ്റ് ചാർജിങ് സേവനം വൺ പ്ലസ് നൽകുന്നത്. 20 മിനിട്ടിൽ 50 ശതമാനം ചാർജാവുന്നതാണ് വൺ പ്ലസിൻെറ സാങ്കേതിക വിദ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.