ചായ ഇനി ചൂടാറില്ല; വാം കപ്പുമായി ഷവോമി

ചായയും മറ്റ്​ പാനീയങ്ങളും ചൂടാറാതെ സൂക്ഷിക്കുന്നതിനായി ഷവോമി വാം കപ്പ്​ പുറത്തിറക്കുന്നു. ചൈനീസ്​ വിപണിയി ൽ വയർലെസ്സ്​ വാം കപ്പ്​ വൈകാതെ തന്നെ വൈകാതെ തന്നെ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ട്​. ഏകദേശം 2000 രൂപയായിരിക്ക ും ചൈനയിലെ വിപണി വില.

പാനീയങ്ങളെ 55 ഡിഗ്രി സെൽഷ്യസ്​ ചൂടിൽ നിർത്താൻ ഷവോമിയുടെ പുതിയ ഉൽപന്നത്തിന്​ സാധിക്കും. വയർലെസ്​ ചാർജിങ്​ ടീ കോസ്​റ്റർ ഉപയോഗിച്ചാണ്​ ഉപകരണത്തിൻെറ പ്രവർത്തനം. സെറാമികിൽ നിർമിച്ചിരിക്കുന്ന കപ്പ്​ പൂർണമായും വാട്ടർപ്രൂഫാണെന്നാണ്​ ഷവോമിയുടെ അവകാശവാദം. സാധാരണ കപ്പുകൾ കഴുകുന്നത്​ പോലെ ഷവോമിയുടെ കപ്പും വൃത്തിയാക്കാം.

കപ്പിൻെറ മറ്റൊരു സവിശേഷതയായി ഷവോമി ചൂണ്ടിക്കാട്ടുന്നത്​ വയർ​െലസ്സ്​ ചാർജിങ്​ സംവിധാനമാണ്​. ​കപ്പിലെ കോസ്​റ്റർ ​10W വയർലെസ്സ്​ ചാർജിങ്ങിനെയും പിന്തുണക്കും. ഷവോമി, ആപ്പിൾ, സാംസങ്​ തുടങ്ങിയ ഫോണുകൾ കോസ്​റ്റർ ഉപയോഗിച്ച്​ ചാർജ്​ ചെയ്യാം.

Tags:    
News Summary - Xiaomi Warm Cup set can also charge your smartphone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.