റെഡ്​ മീ 5 ഇന്ത്യയിലേക്ക്​

ഷവോമിയുടെ റെഡ്​ മീ 5 ഇന്ത്യൻ വിപണിയിലേക്ക്​. മാർച്ച്​ 14 മുതൽ ആമസോണിലുടെ ഫോണി​​​െൻറ വിൽപന ആരംഭിക്കും. ​ഫോണി​​​െൻറ ലോഞ്ചിങ്ങിന്​ മുന്നോടിയായി ടീസർ ആമസോൺ പുറത്തിറക്കിയിട്ടുണ്ട്​. നോട്ട്​ 5ന്​ ശേഷം ഇന്ത്യൻ വിപണിയിൽ ഷവോമി അവതരിപ്പിക്കുന്ന ഫോണാണ്​ 5.

5.7 ഇഞ്ച്​ ഡിസ്​പ്ലേ സൈസിലാവും ഷവോമി 5 ഇന്ത്യൻ വിപണിയിലെത്തുക. ആൻഡ്രോയിഡ്​ ന്യൂഗട്ടാവും ഒാപ്പറേറ്റിങ്​ സിസ്​റ്റം. ഇതിനൊപ്പം ഷവോമിയുടെ കസ്​റ്റമൈസേഷനായ എം.​െഎ.യു.​െഎയും ഉണ്ടാവും. ക്വാൽകോം സ്​നാപ്​ഡ്രാഗൺ പ്രൊസസറാവും കരുത്ത്​ പകരുക. 2,3,4 ജി.ബി റാം വേരിയൻറുകളിൽ ഫോൺ വിപണിയിലെത്തും. 16 ജി.ബിയും 32 ജി.ബിയുമായിരിക്കും സ്​റ്റോറേജ്​. 

എൽ.ഇ.ഡി ഫ്ലാഷോട്​ കൂടിയ 12 മെഗാപിക്​സലി​​​െൻറ പിൻകാമറയും 5 മെഗാപിക്​സലി​​​െൻറ മുൻ കാമറയുമാണ്​ ഫോണിന്​. മികച്ച ചിത്രങ്ങളെടുക്കാനായി ബ്യൂട്ടിഫൈ 3.0 ഫീച്ചർ ഫോണിനൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 3300 എം.എ.എച്ചി​​​െൻറ ബാറ്റിറിയാണ്​ നൽകിയിരിക്കുന്നത്​.

Tags:    
News Summary - Xiaomi Redmi 5 to Be Available Via Amazon India at Launch-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.