യാത്ര ഏതുമാവെട്ട മുന്നും പിന്നും നോക്കി വണ്ടിയോടിക്കാൻ ഇനി ഷവോമിയുടെ റിയർവ്യൂ കാമറ ഒപ്പമുണ്ടാകും. എം.െഎ സ്മാർട്ട് റിയർവ്യൂ മിറർ, 70 സ്റ്റെപ്സ് എച്ച്.ഡി റിവേഴ്സിങ് വിഡിയോ കാമറ എന്നിവയാണ് മുന്നിലെയും പിറകിലെയും കാഴ്ചകൾ ഒപ്പിയെടുത്ത് വണ്ടിയോടിക്കുന്നവർക്ക് കൈത്താങ്ങാകുന്നത്. ഗിയർ മാറ്റത്തിന് അനുസരിച്ചാണ് മുന്നിലെയും പിന്നിലെയും ദൃശ്യങ്ങൾ മാറിമാറി കാട്ടിത്തരുക. റിയർ വ്യൂ മിററിന് ഏകദേശം 4226 രൂപയും പിന്നിലെ വിഡിയോ കാമറക്ക് 1046 രൂപയും ചൈനയിൽ വിലവരും.
രണ്ടും വെേവ്വറെ വാങ്ങണം. ജൂൺ 16 മുതലാണ് വിൽപന. സ്മാർട്ട്ഫോൺ വഴി നിയന്ത്രിക്കാൻ വൈ ഫൈ, ബ്ലൂടൂത്ത് സൗകര്യമുണ്ട്. അഞ്ച് ഇഞ്ച് െഎ.പി.എസ് ഡിസ്പ്ലേ, 470 എം.എ.എച്ച് ബാറ്ററി, പാർക്കിങ്, മോണിറ്ററിങ്, വിഡിയോ റെക്കോഡിങ്, ശബ്ദംകൊണ്ട് നിയന്ത്രിക്കാൻ സൗകര്യം എന്നിവയുണ്ട്. പറഞ്ഞാൽ ചിത്രമെടുക്കാനും വിഡിയോ റെക്കോഡ് ചെയ്യാനും ഒാൺ-ഒാഫ് ചെയ്യാനും കഴിയും. പാർക്കിങ് സംവിധാനം വാഹനം പാർക്കുചെയ്യുേമ്പാൾ സഹായിക്കും.
ഒാടുേമ്പാൾ ഏതു വണ്ടിയാണ് പിന്നിലുള്ളതെന്ന് മോണിറ്റർ ചെയ്യും. എം.െഎ സ്മാർട്ട് റിയർവ്യൂ മിററിലെ f/1.8 അപ്പർച്ചറുള്ള സോണിയുടെ കാമറ സെൻസർ 160 ഡിഗ്രി കാഴ്ചാപരിധി സമ്മാനിക്കും. 720 പി ഹൈ ഡെഫനിഷൻ മേന്മയിൽ വിഡിയോകൾ റെക്കോഡ് ചെയ്യും. പെെട്ടന്ന് ബ്രേക്കിട്ടാലോ കൂട്ടിയിടി ഉണ്ടായാലോ ഇൗ റെക്കോഡിങ്ങുകൾ സേവാകും. 16 ജി.ബി മുതൽ 64 ജി.ബി വരെയുള്ള മെമ്മറി കാർഡ് പിന്തുണക്കും. ജി.പി.എസ് മൊഡ്യൂൾ, 138 ഡിഗ്രി കാഴ്ചാപരിധി, ജല പ്രതിരോധം എന്നിവയാണ് 70 സ്റ്റെപ്സ് എച്ച്.ഡി റിവേഴ്സിങ് വിഡിയോ കാമറയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.