അമ്പരപ്പിക്കുന്ന വിലയിൽ ഷവോമിയുടെ സ്​മാർട്ട്​ ടി.വികൾ ഇന്ത്യൻ വിപണിയിൽ

ചൈനീസ്​ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി പുതിയ സ്​മാർട്ട്​ ടി.വികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 43 ഇഞ്ച്​, 32 ഇഞ്ച്​ എം.​െഎ ടി.വി 4എയാണ്​ കമ്പനി പുറത്തിറക്കിയിരിക്കുന്നത്​. ഷവോമിയുടെ മുൻ മോഡലുകൾക്ക്​ സമാനമായി കുറഞ്ഞ വില തന്നെയാണ്​ ടി.വിയുടെയും  പ്രത്യേകത. എന്നാൽ, ഫീച്ചറുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്​ചക്കും ഷ​േവാമി തയാറല്ല.

43 ഇഞ്ച്​ ടി.വിക്ക്​ 22,999 രൂപയും 32 ഇഞ്ച്​ ടി.വിക്ക്​ 13,999 രൂപയുമാണ്​ വില. ലോഞ്ച്​ ഒാഫറി​​െൻറ ഭാഗമായാണ്​ ഷവോമി കുറഞ്ഞ വിലക്ക്​ ടി.വി നൽകുന്നത്​. ഒാഫർ കാലാവധി കഴിഞ്ഞാൽ ഇരു മോഡലുകൾക്കും 24,999 രൂപയും 14,999 രൂപയുമായിരിക്കും വില. മാർച്ച്​ 13 മുതൽ എം.​െഎ.കോം, ഫ്ലിപ്​കാർട്ട്​ എന്നിവ വഴി ടി.വി വിൽപ്പനക്കെത്തും. ഇതിനൊപ്പം ഹോട്ട്​സ്​റ്റാർ, വുട്ട്​, സോണി ലൈവ്​, ഹംഗാമ പ്ലേ, സീ 5, സൺ നെക്​സ്​റ്റ്​ തുടങ്ങിയവയിലെ 5000,000 മണിക്കുർ കണ്ടൻറും സൗജന്യമായി ലഭിക്കും.

1920x1080 പിക്​സൽ റെസലുഷ്യനുള്ള ഡിസ്​പ്ലേയാണ്​ 43 ഇഞ്ച്​ ടി.വിക്ക്​ നൽകിയിരിക്കുന്നത്​. 1 ജി.ബി റാമും 8 ജി.ബി സ്​റ്റോറേജും ടി.വിക്കൊപ്പമുണ്ടാകും. വൈ-ഫൈ, മൂന്ന്​ എച്ച്​.ഡി.എം.​െഎ പോർട്ടുകൾ, 3 യു.എസ്​.ബി പോർട്ടുകൾ, എതർനെറ്റ്​, എ.വി കോംപനെറ്റ്​ പോർട്ട്​, ഒാഡിയോ പോർട്ട്​ എന്നിവയെല്ലാം ടി.വിക്കൊപ്പം നൽകിയിട്ടുണ്ട്​.

1366X768 പിക്​സൽ റെസല്യുഷനിലുള്ള ഡിസ്​പ്ലേയാണ്​ ഷവമോയുടെ 32 ഇഞ്ച്​ ടി.വിക്ക്​ നൽകിയിരിക്കുന്നത്​. 1 ജി.ബി റാമും 8 ജി.ബി സ്​റ്റോറേജുമാണ്​ ഉണ്ടാവുക. വൈ ഫൈ,  മൂന്ന്​ എച്ച്​.ഡി.എം.​െഎ പോർട്ട്​, രണ്ട്​ യു.എസ്​.ബി പോർട്ട്​, എതർനെറ്റ്​ പോർട്ട്​, എ.വി കോംപനൻറ്​ പോർട്ട്​ എന്നിവയെല്ലാം ഇൗ മോഡലിലും ഷവോമി ലഭ്യമാക്കിയിട്ടുണ്ട്​.
 

Tags:    
News Summary - Xiaomi Launches Mi TV 4A Series in India With 32-Inch and 43-Inch Models: Price, Specifications-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.