ബിസിനസ് ആപിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വാട്സ് ആപ്
കാലിഫോർണിയ: പുതുതായി പുറത്തിറക്കുന്ന വാട്സ് ആപ് ബിസിനസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കമ്പനി. ആപിനെ കുറിച്ച് നിരന്തരമായി ഉയർന്നുവന്നിരുന്ന ചോദ്യങ്ങൾക്കാണ് കമ്പനി ഉത്തരം നൽകിയിരിക്കുന്നത്. ആപിൽ സാക്ഷ്യപ്പെടുത്തിയ അക്കൗണ്ടുകളെ എങ്ങനെ തിരിച്ചറിയാമെന്നാണ് വാട്സ് ആപ് അറിയിച്ചിരിക്കുന്നത്.
ബിസിനസ് ആപിലെ പ്രൊഫൈലുകളിൽ പച്ച നിറത്തിലുള്ള ടിക്കുണ്ടെങ്കിൽ അത് വാട്സ് ആപ് സാക്ഷ്യപ്പെടുത്തിയതാണ്. എന്നാൽ, ഗ്രേ ടിക്കാണെങ്കിൽ ബിസിനസ് ആപ് വ്യക്തി ഉപയോഗിക്കുന്നുണ്ട് പക്ഷേ പ്രൊഫൈൽ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടില്ല.
കൂടുതൽ വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ബിസിസനസ് ആപിനെ കമ്പനി അണിയിച്ചൊരുക്കുന്നത്. ആപ് പുറത്തിറങ്ങുന്നതോടെ കൂടുതൽ വരുമാനം ഉണ്ടാക്കാമെന്നാണ് വാട്സ് ആപിെൻറ ഉടമസ്ഥരായ ഫേസ്ബുക്കിെൻറ കണക്കുകൂട്ടൽ. നിലവിൽ ബിസിനസ് ആപിെൻറ പരീക്ഷണമാണ് കമ്പനി നടത്തുന്നത്. വൈകാതെ തന്നെ പ്ലേ സ്റ്റോർ ഉൾപടെയുള്ള ആപ് സ്റ്റോറുകളിൽ ഇത് ലഭ്യമാവുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.