Posted On
date_range Updated On
date_range കാത്തിരുന്ന മാറ്റവുമായി വാട്സ് ആപ് എത്തുന്നു
ആരാധകർ കാത്തിരുന്ന നിർണ്ണായക മാറ്റവുമായി വാട്സ് ആപ് എത്തുന്നു. ഒരു വാട്സ് ആപ് അക്കൗണ്ട് ഒന്നിലധികം ഡ ിവൈസുകളിൽ ഉപയോഗിക്കാവുന്ന സംവിധാനത്തിനാണ് തുടക്കം കുറിക്കുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സ് ആപ് ഒരേ സമയം ഒന്നിലധികം സ്മാർട്ട്ഫോണിലോ ടാബ്ലെറ്റിലോ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, ഒരേ വാട്സ് ആപ് അക്കൗണ്ട് ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
വാട്സ് ആപിെൻറ പുതിയ ഫീച്ചർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. 2019ൽ വാട്സ് ആപ് കൊണ്ടുവന്ന പ്രധാന മാറ്റം ഡാർക്മോഡായിരുന്നു. ഇതിന് ശേഷം വരുന്ന പ്രധാന അപ്ഡേറ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.