Posted On
date_range Updated On
date_range മെസേജുകൾ സ്വയമില്ലാതാകും; പുതു ഫീച്ചറുമായി വാട്സ് ആപ്
അയക്കുന്ന മെസേജുകൾ നിശ്ചിത സമയത്തിന് ശേഷം ഡിലീറ്റാകുന്ന ഫീച്ചറുമായി പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്. വാട്സ് ആപ് ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.19.275ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വാബീറ്റ ഇൻഫോയാണ് വാട്സ് ആപിെൻറ പുതിയ ഫീച്ചറിനെ കുറിച്ച് സൂചന നൽകിയത്.
വാട്സ് ആപിൽ മെസേജ് അയക്കുേമ്പാൾ തന്നെ എത്രം സമയത്തിന് ശേഷം ഇത് ഡിലീറ്റാകണമെന്ന് അയക്കുന്നയാളിന് നിശ്ചയിക്കാം. ഇൗ നിശ്ചിത സമയം കഴിഞ്ഞാൽ മെസേജ് വാട്സ് ആപിൽ നിന്ന് ഡിലീറ്റാകും.
മെസേജ് ഡിലീറ്റ് ആക്കുന്നതിന് അഞ്ച് സെക്കൻഡ് മുതൽ ഒരു മണിക്കൂർ വരെ സമയം നിശ്ചയിക്കാം. ബീറ്റയിൽ നിന്ന് പൂർണ്ണ രൂപത്തിലേക്ക് എത്തുേമ്പാൾ ഇതിൽ മാറ്റങ്ങൾ വന്നേക്കാമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.