വാട്​സ് ആപ്​​ അഡ്​മിൻമാർ സുക്ഷിക്കുക; നിങ്ങളുടെ സ്ഥാനം തെറിച്ചേക്കും

കാലിഫോർണിയ: അഡ്​മിൻമാരെ മാറ്റാനുള്ള പുതിയ സംവിധാനം വാട്​സ്​ ആപ്​ പരീക്ഷിക്കുന്നതായി റിപ്പോർട്ട്​. വാബീറ്റ ഇൻഫോയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​​. നിലവിൽ ഒരാളെ അഡ്​മിൻ സ്ഥാനത്ത്​ നിന്ന്​ ഒഴിവാക്കണമെങ്കിൽ അയാളെ ഗ്രൂപ്പിൽ നിന്ന്​ പൂർണമായി ഒഴിവാക്കണം. ഇതിൽ നിന്ന്​ വ്യത്യസ്​തമാണ്​ പുതിയ സംവിധാനം.

പുതിയ രീതി അനുസരിച്ച്​ ഗ്രൂപ്പിൽനിന്ന്​ ഒഴിവാക്കാതെ തന്നെ അഡ്​മിൻ സ്ഥാനത്ത്​ നിന്ന്​ വ്യക്​തികളെ മാറ്റാൻ സാധിക്കും. ഇതിനായി ഗ്രൂപ്പിൽ പ്രത്യേക ഒാപ്​ഷൻ വാട്​സ്​ ആപ്​ നൽകും. ഇൗ ഒാപ്​ഷൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണി​​​​െൻറ ചിത്രങ്ങൾ ടെക്​ സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്​. അഡ്​മിൻ സ്ഥാനത്ത്​ നിന്ന്​ മാറ്റിയാലും വ്യക്​തികൾക്ക്​ ഗ്രൂപ്പിൽ തുടരാനാവും. എന്നാൽ, ഇവരെ പൂർണമായി ഗ്രൂപ്പിൽ നിന്ന്​ ഒഴിവാക്കാനുള്ള ഒാപ്​ഷനും ഉണ്ടാവും.


 
നിലവിൽ ​െഎ.ഒ.എസ്​ ഉപയോക്​താകൾക്കായി വാട്​സ്​ ആപ്​ പുതിയ ഫീച്ചർ പരീക്ഷിക്കുന്നുവെന്നാണ്​ വിവരം. വൈകാതെ തന്നെ ആൻഡ്രോയിഡിലേക്കും ഫീച്ചറെത്തും. ഗ്രൂപ്പ്​ അഡ്​മിൻമാർക്ക്​ കൂടുതൽ അധികാരങ്ങൾ നൽകാനും വാട്​സ്​ ആപിന്​ പദ്ധതിയുണ്ട്​. മറ്റംഗങ്ങൾ മെസേജ്​ അയക്കുന്നതിന്​ നിയന്ത്രണമേർപ്പെടുത്താനുള്ള അധികാരമാവും അഡ്​മിന്​ നൽകുക. വോയ്​സ്​ കോളിനിടെ വിഡിയോ കോളിലേക്ക്​ എളുപ്പത്തിൽ മാറാനുള്ള ബട്ടൺ വാട്​സ്​ ആപ്​ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ സാ​േങ്കതികവിദ്യയുമായി മെസേജിങ്​ ആപ്​ രംഗ​ത്തെത്തുന്നത്​.
 

Tags:    
News Summary - WhatsApp 'Demote as Admin' Feature Being Tested for Group Chats -Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.