വാട്സ് ആപിന് ഫേസ് െഎഡിയും ടച്ച് െഎഡിയും വരുന്നു
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ് ഫേസ് െഎഡി, ടച്ച് െഎഡി സംവിധാനങ്ങൾ അവതരിപ്പിക്കുന്നു. െഎ.ഒ.എസിലാണ് പുതിയ മാറ്റങ്ങൾ ആദ്യമായി എത്തുക. ടെക് വെബ്സൈറ്റായ വാബ്ബീറ്റ ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ആപിെൻറ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് വാട്സ് ആപ് പുതിയ സംവിധാനങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നത്. വാട്സ് ആപ് പ്രൈവസി സെറ്റിങ്സിൽ ടച്ച് െഎ.ഡിയും ഫേസ് െഎ.ഡിയും ഉൾപ്പെടുത്താനുള്ള സംവിധാനം കൂടി കമ്പനി കൂട്ടിച്ചേർക്കുമെന്നാണ് അറിയുന്നത്. െഎഫോൺ എക്സ്, െഎഫോൺ x എസ്, x എസ് മാക്സ്, x ആർ എന്നീ ഫോണുകളിലായിരിക്കും ടച്ച് െഎ.ഡി, ഫേസ് െഎ.ഡി സേവനങ്ങൾ ആദ്യമായി ലഭ്യമാവുക.
ഒാരോ തവണ വാട്സ് ആപ് തുറക്കുേമ്പാഴും ടച്ച് െഎ.ഡി, ഫേസ് െഎ.ഡി എന്നിവ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുന്നതാണ് പുതിയ സംവിധാനം. ഇത് കൂടുതൽ സുരക്ഷ നൽകുമെന്നാണ് വാട്സ് ആപിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.