Posted On
date_range Updated On
date_range സുന്ദർ പിച്ചെക്ക് കൂറ് വേണ്ടത് യു.എസിനോട്; ചൈനീസ് സൈന്യത്തോടല്ല -ട്രംപ്
വാഷിങ്ടൺ: ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെക്ക് കൂറ് വേണ്ടത് യു.എസിനോടെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പിച്ച െ പരോക്ഷമായി ചൈനീസ് സൈന്യത്തെ സഹായിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഗൂഗിൾ സ ി.ഇ.ഒയെ വിമർശിച്ച് ട്രംപിൻെറ അഭിപ്രായ പ്രകടനം.
ഗൂഗിളിൻെറ നടപടികൾ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം ആദ്യവും ട്രംപ് വ്യക്തമാക്കിയിരുന്നു. 5 ജി ഉൾപ്പടെയുളള നൂതന സാങ്കേതിക വിദ്യകളുടെ പരീക്ഷണം ഗൂഗിൾ ചൈനയിലാണ് നടത്തുന്നത്. യു.എസിന് ഇക്കാര്യത്തിൽ കമ്പനി പ്രാധാന്യം നൽകുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. ചില യു.എസ് സൈനിക ഉദ്യോഗസ്ഥരാണ് ആരോപണവുമായി രംഗത്തെത്തിയത്.
അതേസമയം, യു.എസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ചർച്ചകൾ തുടരുകയാണെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.