ലണ്ടൻ: ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കാവുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോബോട്ടിനെ ബ്രിട്ടനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. മൊബൈൽ ഫോണുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും സാേങ്കതികവിദ്യകൾ സംയോജിപ്പിച്ചാണ് പുതിയ യന്ത്രമനുഷ്യനെ നിർമിച്ചിരിക്കുന്നത്. ശസ്ത്രക്രിയ രംഗത്ത് നിലവിലുള്ള റോബോട്ടുകളുടെ മൂന്നിലൊന്ന് വലുപ്പമുള്ള ഇതിന് ‘വെർസ്യൂസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
മനുഷ്യെൻറ കൈകൾ പ്രവർത്തിക്കുന്നതിനേക്കാൾ സൂക്ഷ്മമായി പ്രവർത്തിക്കുന്ന യന്ത്രക്കൈകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകൾ വേദന കുറഞ്ഞതും പെെട്ടന്ന് മുറിവുകൾ സുഖപ്പെടുന്നതുമാണെന്ന് കണ്ടുപിടിത്തം നടത്തിയ ‘േകംബ്രിജ് മെഡിക്കൽ റോബോട്ടിക്സ്’ എന്ന കമ്പനിയുടെ മേധാവി മാർട്ടിൻ േഫ്രാസ്റ്റ് അവകാശപ്പെട്ടു. ഹെർണിയ, പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ, ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ ശസ്ത്രക്രിയകൾക്കും താക്കോൽദ്വാര ശസ്ത്രക്രിയകൾക്കും വളരെ അനുയോജ്യമാണ് പുതിയ ഉൽപന്നമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.