ഒാർഡർ ചെയ്​തത്​ ഹെഡ്​ഫോൺ; ലഭിച്ചത്​ ഇരുമ്പ്​ കഷ്​ണം, തട്ടിപ്പിനിരയായി സോനാക്ഷി

മുംബൈ: ബോളിവുഡ്​ താരം സോനാക്ഷി സിൻഹക്ക്​ ആമസോണിൽ നിന്ന്​ ലഭിച്ചത്​ ഇരുമ്പ്​ കഷ്​ണം. ആമസോണിൽ ഹെഡ്​ഫോണിന ായിരുന്നു സോനാക്ഷി ഒാർഡർ നൽകിയിരുന്നത്​. എന്നാൽ, പാഴ്​സൽ എത്തിയപ്പോൾ അതിൽ ഹെഡ്​ഫോണിന്​ പകരം ഇരുമ്പ്​ കഷ്​ ണമായിരുന്നു ഉണ്ടായിരുന്നത്​.

സോനാക്ഷി ട്വിറ്ററിലുടെ പാഴ്​സലി​​​െൻറ ചിത്രങ്ങൾ പുറത്ത്​ വിട്ടതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. പ്രീമിയം ഹെഡ്​ഫോൺ ഒാർഡർ ചെയ്​ത തനിക്ക്​ വൃത്തിയായി പാക്ക്​ ചെയ്​ത പൊട്ടിക്കാത്ത കവർ ലഭിച്ചു. പുറത്ത്​ മാത്രമായിരുന്നു പാക്കിങ്ങിലെ ഭംഗി ഉണ്ടായിരുന്നത്​. അകത്ത്​ ബോസ്​ ഹെഡ്​ഫോണിന്​ പകരം ഇരമ്പ്​ കഷ്​ണമായിരുന്നു സോനാക്ഷി ട്വിറ്ററിൽ കുറിച്ചു.

സോനാക്ഷിയുടെ ട്വീറ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെ നിരവധി പേർ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ആളുകളെ കബളിപ്പിക്കുന്നതിൽ ആമസോണിന്​ പാവപ്പെട്ടവനെന്നോ സെലിബ്രേറ്റിയെന്നോ വ്യത്യാസമില്ലെന്നായിരുന്നു ഒരു ട്വീറ്റ്​. ഫ്ലിപ്​കാർട്ട്​ നൽകുന്ന സോപ്പിനേക്കാളും എത്രയോ ഭേദമാണ്​ ഇരുമ്പ്​ കഷ്​ണമെന്നായിരുന്നു മറ്റൊരാളുടെ കമൻറ്​. അതേസമയം, സംഭവിക്കാൻ പാടില്ലാത്തതാണ്​ സംഭവിച്ചത്​. ഉടൻ തന്നെ ആമസോൺ സപ്പോർട്ട്​ ടീം താങ്കളുമായി ബന്ധപ്പെടും. ദയവായി താങ്കളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകു എന്നായിരുന്നു ആമസോണി​​​െൻറ ട്വീറ്റിനോടുള്ള പ്രതികരണം.

Tags:    
News Summary - Sonakshi Sinha Gets Rusted Iron Piece Instead of Headphones-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.