മുഖം മൂടി ധരിക്കുേമ്പാഴാണ് മനുഷ്യൻ സത്യം പറയുന്നതെന്ന എഴുത്തുകാരൻ ഒാസ്കാർ വിൽഡിെൻറ വാക്കുകളെ സാധൂകരിക്കുകയാണ് സറഹ് എന്ന ആപ്. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ എന്തും വിളിച്ച് പറയാൻ സഹായിക്കുന്ന മാന്ത്രിക ആപാണിത്. വാട്സ് ആപ് പോലുള്ള ജനകീയ ആപുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തി മുന്നേറുകയാണ് സറഹ്.
പുതിയ കണക്കുകൾ പ്രകാരം ആപ്പിൾ സ്റ്റോറിൽ ഒന്നാമതും പ്ലേ സ്റ്റോറിൽ രണ്ടാമതും മുന്നേറുകയാണ് ആപ്. കേവലം ആയിരം മെസേജ് അയക്കുന്നതിനായി സൈൻ അലബ്ദിൻ തൗഫിഖ് രൂപകൽപ്പന ചെയ്ത ആപിലൂടെ ലക്ഷക്കണക്കിന് മെസേജുകളാണ് ഇപ്പോൾ കൈമാറുന്നത്.
ജോലിസ്ഥലങ്ങളിൽ മേലധികാരികളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ നേരിട്ടല്ലാതെ പേരും മുഖവും മറച്ചുവെച്ച് പറയാനുള്ള ഒരു പ്ലാറ്റ്ഫോമായാണ് സറഹ് ആരംഭിച്ചത്. എന്നാൽ അതിനുമപ്പുറം ഉയരങ്ങളിലേക്കാണ് ഇൗ കുഞ്ഞൻ ആപ് ഇപ്പോൾ കടക്കുന്നത്.
സറഹിൽ ആർക്കും സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കാം. മുഖചിത്രമുൾപ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ എത്രത്തോളം ചേർക്കണമെന്ന് വ്യക്തികൾക്ക് തീരുമാനിക്കും. രജിസ്റ്റർ ചെയ്തതാൽ യുസർ നെയിമിനോടൊപ്പം Sarahah.com എന്ന െഎ.ഡിയാണ് ലഭിക്കുക. ഇൗ െഎഡി സുഹൃത്തുക്കൾക്കിടയിൽ പങ്ക് വെക്കുകയാണെങ്കിൽ ആപിൽ രജിസ്റ്റർ ചെയ്യാതെ തന്നെ അവർക്ക് മെസേജ് അയക്കാൻ സാധിക്കും.
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മെസേജുകൾ അയക്കാമെന്നാണ സറഹ് കൊണ്ടുള്ള നേട്ടം. കിട്ടുന്ന മെസേജുകൾക്ക് റിപ്ലേ അയക്കാനുള്ള ഒാപ്ഷൻ ഇപ്പോൾ ലഭ്യമല്ലെങ്കിലും വൈകാതെ തന്നെ അതും ലഭ്യമാക്കുമെന്നാണ് ആപ് ഡൈവലപ്പ് ചെയ്തവർ അവകാശപ്പെടുന്നത്. എന്തായാലും ടെക് ലോകത്ത് ഇനി വരാനിരിക്കുന്നത് സറഹിെൻറ കാലമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.