സെഡ്​ ഫ്ലിപ്​; സാംസങി​െൻറ മടക്കാവുന്ന ഫോൺ ഇന്ത്യൻ വിപണിയിൽ

ദക്ഷിണകൊറിയൻ നിർമ്മാതാക്കളായ സാംസങ്ങി​​െൻറ പുതിയ മടക്കാവുന്ന ഫോൺ ഇന്ത്യൻ വിപണിയിലെത്തി. സെഡ്​ ഫ്ലിപ്​ എന ്ന പേരിലുള്ള ഫോണാണ്​ പുറത്തിറക്കിയത്​. ഇനിഫിനിറ്റി ഫ്ലെക്​സ്​ ഡിസ്​പ്ലേയുമായിട്ടാണ്​ പുതിയ ഫോണി​​െൻറ വരവ്​. ഫോണി​​െൻറ ബുക്കിങ്​ നാളെ മുതൽ ആരംഭിക്കുമെന്ന്​ സാംസങ്​ അറിയിച്ചു.

സെഡ്​ ഫ്ലിപി​​െൻറ ഒറ്റ വേരിയൻറ്​ മാത്രമാണ്​ ​ പുറത്തിറക്കിയിരിക്കുന്നത്​. 8 ജി.ബി റാം 256 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 1,09,999 രൂപയാണ്​ വില. മൂന്ന്​ നിറങ്ങളിൽ ഫോൺ ലഭ്യമാകും. 1080x2636 പിക്​സൽ റെസലുഷനിലുള്ള 6.7 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേയാണ്​ ഫോണിന്​ ​ നൽകിയിരിക്കുന്നത്​. 425 പി.പി.ഐയാണ്​ പിക്​സൽ ഡെൻസിറ്റി. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 855 പ്ലസ്​ പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. എട്ട്​ ജി.ബിയാണ്​ റാമും 256 സ്​റ്റോറേജുമാണ്​ ഫോണിലുള്ളത്​.

12 മെഗാപിക്​സലി​​​െൻറ അൾട്രാ വൈഡ്​ ആംഗിൾ കാമറയും 12 മെഗാപിക്​സലി​​െൻറ വൈഡ്​ ആംഗിൾ കാമറയുമാണ്​ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 10 മെഗാപിക്​സലി​േൻറതാണ്​ സെൽഫി കാമറ​.

Tags:    
News Summary - Samsung Galaxy Z Flip Foldable Phone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.