ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ മിനിറ്റുകൾക്കകം വിറ്റുതീർന്ന് െഎഫോൺ എക്സ്
ബംഗളൂരു: ആപ്പിളിെൻറ ഏറ്റവും പുതിയ മോഡലായ െഎഫോൺ എക്സിന് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണം. ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളായ ഫ്ലിപ്കാർട്ടിലും, ആമസോണിലും ഫോണിെൻറ പ്രീ-ബുക്കിങ് നടത്താനുള്ള സൗകര്യം വെള്ളിയാഴ്ച മുതൽ ലഭ്യമായിരുന്നു. മിനിറ്റുകൾക്കകം ഇരു ഷോപ്പിങ് സൈറ്റുകളും െഎഫോൺ എക്സ് ഫോണുകൾ മുഴവൻ വിറ്റഴിച്ചതായാണ് റിപ്പോർട്ട്.
െഎഫോൺ എക്സിെൻറ 64 ജി.ബി മോഡലിന് 89,000 രൂപയും 256 ജി.ബി മോഡലിന് 1,02,000 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. ഫോണിന് പ്രത്യേക ഒാഫറുകളും വിവിധ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകൾ നൽകുന്നുണ്ട്. ജിയോ കണക്ഷനുള്ളവർ െഎഫോൺ എക്സ് വാങ്ങുേമ്പാൾ 70 ശതമാനം ബൈ ബാക്കാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 52,000 രൂപ വരെ ബൈ ബാക്ക് നൽകുമെന്ന് ഫ്ലിപ്കാർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
5.8 ഇഞ്ച് ഡിസ്പ്ലേ സൈസിലാണ് െഎഫോൺ എക്സ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. മുഖം തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണ് ഫോണിെൻറ പ്രധാനപ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.