4ജി ഡാറ്റാ വൗച്ചറിൽ ഡബ്​ൾ ഡാറ്റ നൽകി ജിയോ

4ജി ഡാറ്റാ വൗച്ചറുകളിൽ വമ്പൻ ഓഫറുകളുമായി റിലയൻസ്​ ജിയോ. നിലവിലുള്ള പ്ലാനുകളിൽ നൽകിവരുന്ന ഓഫറുകൾ ഇരട്ടിയാക്കിയാണ്​ ജിയോ കോവിഡ്​ 19 കാലത്ത്​ ഉപഭോക്​താക്കൾക്ക്​ അനുഗ്രഹമാവുന്നത്​. ക്രിക്കറ്റ്​ പാക്കായി ലഭ്യമായിരുന്ന 251 രൂപയുടെ 51 ദിവസ പ്ലാൻ ജിയോ നിലനിർത്തിയിട്ടുണ്ട്​.

അഡീഷണൽ ഡാറ്റയായി ഉപയോഗിക്കാവുന്ന 11 രൂപയുടെ പ്ലാൻ 400 എംബിയിൽ നിന്ന്​ വർധിപ്പിച്ച്​ 800 എംബിയാക്കി. അതുപോലെ 21 രൂപയുടെ പ്ലാനിൽ മുമ്പ്​ കിട്ടിക്കൊണ്ടിരുന്നത്​ ഒരു ജിബിയാണെങ്കിൽ നിലവിൽ 2 ജിബി കിട്ടും. 200 നോൺ ജിയോ വോയ്​സ്​ കോളും ഈ പ്ലാനിൽ ലഭിക്കും. 51 രൂപക്ക്​ ആറ്​ ജിബി ഡാറ്റ, 500 മിനിറ്റ്​ കോളിങ്​, 101 രൂപയുടെ പ്ലാനിൽ 12 ജിബി ഡാറ്റ 1000 മിനിറ്റ്​ കോൾ എന്നിവയും ലഭിക്കും.

ജിയോ ഈയിടെയായി ഡാറ്റ പ്ലാനുകൾക്ക്​ ചാർജ്​ വർധിപ്പിച്ചിരുന്നു. ആഡ്​-ഓൺ പാക്കുകൾക്ക്​ വില കുറയുന്നത്​ ഉപയോക്​താക്കൾക്ക് ഒരു പരിധി വരെ​ ആശ്വാസമാകും.

Tags:    
News Summary - Reliance Jio Revises Data Vouchers With Double Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.