പുതിയ റീചാർജ്​ പ്ലാനുകളുമായി റിലയൻസ്​ ജിയോ

ന്യൂഡൽഹി: ജിയോ ഫോൺ ഉപയോക്​താകൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ച്​ കമ്പനി. ഓൾ-ഇൻ-വൺ പ്രതിമാസ പ്ലാനുകളാണ്​ കമ്പനി അവതരിപ്പിച്ചത്​. 30 രൂപ അധികമായി നൽകി ഇരട്ടി ഡാറ്റ ലഭ്യമാക്കുന്നതാണ്​ ജിയോയുടെ പുതിയ പ്ലാൻ.

ദീപാവലിയോട്​ അനുബന്ധിച്ച്​ ജിയോ ഫോണി​​െൻറ വിലയും കുറച്ചിട്ടുണ്ട്​. 50 ശതമാനം കുറവാണ്​ ജിയോ ഫോണിൽ വരുത്തിയിരിക്കുന്നത്​. നിലവിൽ 699 രൂപ മാത്രമാണ്​ ജിയോ ഫോണി​​െൻറ വില.

പുതിയ പ്ലാനുകൾ
75- മൂന്ന്​ ജി.ബി ഡാറ്റയും ജിയോ ടു ജിയോ സൗജന്യ കോളുകളും മറ്റ്​ നെറ്റ്​വർക്കുകളിലേക്ക്​ 500 മിനിട്ട്​ ടോക്​ ടൈമും
125- 14 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ഫ്രീ കോളുകൾ, മറ്റ്​ നെറ്റ്​വർക്കുകളിലേക്ക്​ 500 മിനിട്ട്​ ടോക്​ ടൈം
155- 28 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ​ഫ്രീ കോളുകൾ, 500 മിനിട്ട്​ ടോക്ക്​ ടൈം
185- 56 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ഫ്രീ കോളുകൾ, മറ്റ്​ നെറ്റ്​ വർക്കുകളിലേക്ക്​ 500 മിനിട്ട്​ ടോക്​ ടൈം

Tags:    
News Summary - Reliance Jio launches new recharge plans-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.