ജിയോ കുതിപ്പ്​ തുടരുന്നു; രണ്ടാമത്തെ വലിയ ടെലികോം കമ്പനി

ബംഗളൂരു: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോ ഉപയോക്​താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്​. മേ യിലെ സർക്കാർ കണക്കുകൾ പ്രകാരമാണ്​ ജിയോ രണ്ടാമതെത്തിയത്​.

ട്രായിയുടെ കണക്ക്​ അനുസരിച്ച്​ ആകെ 323 മില്യൺ ഉപയോക്​താക്കളാണ്​ ജിയോക്ക്​ ഉള്ളത്​. കഴിഞ്ഞ രണ്ട്​ മാസത്തിനുള്ളിൽ 8.2 മില്യൺ ഉപയോക്​താക്കൾ പുതുതായി ജിയോയിലെത്തി. 386 മില്യൺ ഉപയോക്​താക്കളുമായി ഐഡിയ-വോഡഫോൺ സംയുക്​ത കമ്പനിയാണ്​ ഒന്നാം സ്ഥാനത്ത്​.

2016 നവംബറിലാണ്​ റിലയൻസ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്​. സൗജന്യ സേവനം നൽകികൊണ്ട്​ തുടങ്ങിയ ജിയോ പിന്നീട്​ വിപണിയിൽ പതിയെ ആധിപത്യം നേടുകയായിരുന്നു.

Tags:    
News Summary - Reliance Jio Becomes India's No.2-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.