10 ജി.ബി അധിക ഡാറ്റ നൽകി ജിയോ

ഉപയോക്​താകൾക്ക്​ പ്രതിദിനം രണ്ട്​ ജി.ബി അധിക ഡാറ്റ നൽകുന്ന സെലിബ്രേഷൻസ്​ പാക്ക്​ അവതരിപ്പിച്ച്​ റിലയൻസ്​ ജിയോ. 5 ദിവസത്തേക്ക്​ രണ്ട്​ ജി.ബി വീതം 10 ജി.ബി അധിക ഡാറ്റയാണ്​ ജിയോ നൽകുക. നിലവിൽ ഉപഭോക്​താക്കൾ ഉപയോഗിക്കുന്ന പ്ലാനുകൾക്ക്​ പുറമേയാവും അധിക ഡാറ്റ നൽകുക.

കഴിഞ്ഞ സെപ്​തംബറിലാണ്​ ജിയോ സെലി​ബ്രേഷൻസ്​ പാക്ക്​ ആദ്യമായി അവതരിപ്പിച്ചത്​. അന്ന്​ കമ്പനിയുടെ രണ്ടാം വാർഷികത്തോട്​ അനുബന്ധിച്ചായിരുന്നു അധിക ഡാറ്റ റിലയൻസ്​ നൽകിയത്​. സമാനമായ ഓഫറാണ്​ ജിയോ ഇപ്പോഴും നൽകുന്നത്​.

ട്രായിയുടെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ വേഗതയേറിയ മൊബൈൽ നെറ്റ്​വർക്കായി ജിയോ മാറിയിരുന്നു. അതേസമയം, റിലയൻസ്​ ജിയോക്ക്​ കേന്ദ്രസർക്കാർ നൽകുന്ന അമിത പിന്തുണക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്​.

Tags:    
News Summary - Relaince jio celebrations pack-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.