മൂന്ന്​ പിൻ കാമറകളുമായി വൺ പ്ലസ്​ 7

വൺ പ്ലസിൻെറ ഏറ്റവും പുതിയ ഫോൺ മെയ്​ 14ന്​ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുകയാണ്​. ഇതിന്​ മുന്നോടിയായി ഫോണിനെ കുറിച്ചുള്ള നിരവധി വാർത്തകളാണ്​ പുറത്ത്​ വരുന്നത്​. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച്​ മൂന്ന് പ ിൻ കാമറകൾ വൺ പ്ലസ്​ 7ന്​ ഉണ്ടാവും.

ടെലിഫോ​ട്ടോ ലെൻസോട്​ കൂടിയ 48 മെഗാപിക്​സലിൻെറ കാമറയായായിരിക്കും വൺ പ്ലസ്​ 7 സീരിസിലെ അടിസ്ഥാന കാമറ. വൺ പ്ലസ്​ 7 പ്രോ​ക്കൊപ്പം മൂന്ന്​ കാമറകളും വൺ പ്ലസ്​ 7നൊപ്പം രണ്ട്​ കാമറകളും ഉണ്ടാവും. 6.67 ഇഞ്ച്​ സൂപ്പർ ഒപ്​റ്റിക്​ ഡിസ്​പ്ലേയായിരിക്കും ഉണ്ടാവുക. സ്​നാപ്​ഡ്രാഗൺ 855 ഒക്​ടാകോർ പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. ആൻഡ്രോയിഡ്​ പൈ അടിസ്ഥാനമാക്കിയ ഓക്​സിജൻ ആയിരിക്കും ഓപ്പറേറ്റിങ്​ സിസ്​റ്റം.

ഫോണിൻെറ ഏട്ട്​ ജി.ബി റാം 256 ജി.ബി സ്​റ്റോറേജിന്​ 58,500 രൂപയായിരിക്കും വില. 12 ജി.ബി റാം 256 ജി.ബി സ്​റ്റോറേജ്​ വേരിയൻറിന്​ 64,000 രൂപയായിരിക്കും വില. എന്നാൽ, അടിസ്ഥാന മോഡലിൻെറ വില വിവരം പുറത്ത്​ വന്നിട്ടില്ല.

Tags:    
News Summary - OnePlus 7 Pro Will Have a Triple Rear Camera-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.