Posted On
date_range Updated On
date_range വൺ പ്ലസ് 7 പ്രോയിൽ പ്രശ്നം; പരാതിയുമായി ഉപയോക്താക്കൾ
പുറത്തിറങ്ങിയതിന് പിന്നാലെ വൺ പ്ലസിൻെറ 7 പ്രോയിൽ ബഗ്ഗുണ്ടെന്ന് ഉപഭോക്താക്കളുടെ വ്യാപക പരാതി. ഉപയോഗത് തിനിടെ ഫോൺ ഷട്ട്ഡൗൺ ആകുന്നുവെന്നും റീബൂട്ട് ആവുന്നുവെന്നുമാണ് പരാതി. വൺ പ്ലസിൻെറ ചില ഒാൺലൈൻ ഫോറങ്ങളിലാണ് ഉപയോക്താക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്.
ഫോൺ ഷട്ട്ഡൗൺ ആയാൽ പിന്നീട് വോള്യം കീയും പവർ കീയും ഒരുമിച്ച് അമർത്തിയാൽ മാത്രമേ റീ സ്റ്റാർട്ട് ആവുകയുള്ളു. അതേ സമയം, ചില ഉപയോക്താക്കൾ മാത്രമാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നാണ് വൺ പ്ലസ് വാദിക്കുന്നത്.
വൺ പ്ലസ് അവരുടെ ഏറ്റവും പുതിയ ഫോണായ 7 പ്രോക്ക് ഓക്സിജൻ 9.5.9 അപ്ഡേറ്റ് നൽകിയിരുന്നു. കാമറക്കുൾപ്പടെയുള്ള ചില പ്രശ്നങ്ങൾ ഈ അപ്ഡേറ്റിൽ പരിഹരിച്ചിരുന്നു. എന്നാൽ ഫോൺ പെട്ടെന്ന് ഷട്ട്ഡൗൺ ആകുന്നത് പരിഹരിക്കാൻ ഈ അപ്ഡേറ്റിനും സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.