Posted On
date_range Updated On
date_range മൂന്ന് കാമറകളുമായി വൺ പ്ലസ് 6Tയെത്തും
മൂന്ന് പിൻ കാമറുകളുമായി വൺ പ്ലസ് 6T ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഇതിൽ രണ്ടെണ്ണം സാധാരണ കാമറകളായിരിക്കും. മൂന്നാമത്തേത് 3 ഡി ചിത്രങ്ങളും ആഗ്െമൻറഡ് റിയാലിറ്റിക്കായും ഉപയോഗിക്കുന്ന സെൻസർ ആയിരിക്കും.
ഡിസ്പ്ലേ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വൺ പ്ലസ് 6മായി സാമ്യമുള്ള മോഡലായിരിക്കും 6Tയെന്നാണ് പ്രതീക്ഷ. ക്വാൽകോമിെൻറ സ്നാപ്ഡ്രാഗൺ 845 പ്രൊസസറായിരിക്കും കരുത്ത് പകരുക. എട്ട് ജി.ബി റാമും 256 ജി.ബി മെമ്മറിയുമായിരിക്കും ഫോണിലുണ്ടാവുക. ഒാക്സിജൻ ഒ.എസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് പൈയാണ് 6ടിയിലെ ഒാപ്പറേറ്റിങ് സിസ്റ്റം.
ദീപാവലിയോട് അനുബന്ധിച്ച് വൺ പ്ലസ് 6T പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 34 ,999 രൂപ മുതൽ 37,999 രൂപ വരെയായിരിക്കും വൺ പ്ലസ് 6 ടിയുടെ ഇന്ത്യൻ വില എന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.