Posted On
date_range Updated On
date_range നെഫ്റ്റ് സേവനം 24 മണിക്കൂറും
മുംബൈ: അകൗണ്ട് ഉടമകൾക്ക് ഇൻറർനെറ്റ് വഴി നേരിട്ട് പണം കൈമാറ്റം ചെയ്യാവുന്ന സംവിധാനമായ നെഫ്റ്റ് (ഫണ്ട് നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഡിസംബർ 16 മുതൽ 24 മണിക്കൂറും ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) തീരുമാനിച്ചു.
നിലവിൽ നിശ്ചിത സമയത്തു മാത്രമേ നെഫ്റ്റ് സംവിധാനം ലഭ്യമാവുകയുള്ളൂ. പ്രവൃത്തി ദിനങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെയും മാസത്തിൽ മൂന്നാമത്തെ ശനിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഒരു മണിവരെയുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.