Posted On
date_range Updated On
date_range െഎഫോൺ വേണ്ട; ആൻഡ്രോയിഡ് മതി- ബിൽഗേറ്റ്സ്
കാലിഫോർണിയ: ആപിളിെൻറ െഎഫോണിനോട് നോ പറഞ്ഞ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. ഫോക്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ആൻഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെന്ന കാര്യം ബിൽഗേറ്റ്സ് വെളിപ്പെടുത്തിയത്.
സ്റ്റീവ് ജോബ്സിെൻറ മരണത്തിന് ശേഷവും ആപിൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. വിൻഡോസ് അധിഷ്ഠിതമായ പി.സിയാണ് ഉപയോഗിക്കുന്നത്. എന്നാൽ മൈക്രോസോഫ്റ്റിെൻറ സോഫ്റ്റ്വെയറുകൾ ഉൾപ്പെടുന്ന ആൻഡ്രോയിഡ് ഫോണാണ് താൻ ഉപയോഗിക്കുന്നതെന്നും ബിൽഗേറ്റ്സ് പറഞ്ഞു.
വിൻഡോസിെൻറ സോഫ്റ്റ്വെയറുകൾ ഉൾപ്പെടുന്ന സാംസങ് ഗാലക്സി എസ്8 മൊബൈലാണ് ബിൽഗേറ്റ്സ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.