Posted On
date_range Updated On
date_range എം.ഐ ബാൻഡ് 4 വിപണിയിൽ
ഷവോമിയുടെ സ്മാർട്ട് ബാൻഡ് എം.ഐ ബാൻഡ് 4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2,299 രൂപയാണ് ബാൻഡിൻെറ ഇന്ത്യയിലെ വി ല. സെപ്തംബർ 19 മുതൽ ബാൻഡ് ഇന്ത്യയിൽ വിൽപ്പനക്കെത്തും. അഞ്ച് നിറങ്ങളാണ് ബാൻഡിന് ഷവോമി നൽകിയിരിക്കുന്നത്.
0.95 ഇഞ്ച് അമലോഡഡ് ടച്ച് കളർ ഡിസ്പ്ലേ. 240x120ലാണ് പിക്സൽ റെസലുഷൻ. 2.5D കർവഡ് ഗ്ലാസിൻെറ സുരക്ഷയും ബാൻഡിനുണ്ട്. എസ്.എം.എസ്, വാട്സ് ആപ്, ഫിറ്റ്നെസ്, എന്നിവ നോട്ടിഫിക്കേഷനുകളായി ലഭിക്കും. റണ്ണിങ്, ജോഗിങ്, സൈക്ലിങ് തുടങ്ങിയ ആക്ടിവിറ്റികളെ കുറിച്ചുള്ള വിവരങ്ങളും ബാൻഡ് തരും.
ഇതിനൊപ്പം എം.ഐ ടി.വിയുടെ മൂന്ന് മോഡലുകൾ കൂടി ഷവോമി പുറത്തിറക്കി. എം.ഐ ടി.വി 4 എക്സ് 65 ഇഞ്ച് മോഡലിന് 54,999 രൂപയും 43 ഇഞ്ചിന് 24,999 രൂപയും 40 ഇഞ്ചിന് 17,999 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.