Posted On
date_range Updated On
date_range മുഴുവൻ തുകയും തിരികെ നൽകും; ദീപാവലി ഒാഫറുമായി ജിയോ
റീചാർജ് ചെയ്യുന്ന ഉപയോക്താകൾക്ക് മുഴുവൻ തുകയും തിരികെ നൽകുന്ന പുതിയ ഒാഫറുമായി റിലയൻസ് ജിയോ. ദീപാവലിയോട് അനുബന്ധിച്ചാണ് ജിയോ പുതിയ ഒാഫർ അവതരിപ്പിച്ചിരിക്കുന്നത്. 100 രൂപക്ക് മുകളിലുള്ള റീചാർജുകൾക്കാണ് ജിയോ കാഷ്ബാക്ക് ഒാഫർ നൽകുന്നത്. ഒക്ടോബർ 18 മുതൽ നവംബർ 30 വരെയാണ് ഒാഫർ
തിരികെ നൽകുന്ന തുക റിലയൻസ് ഡിജിറ്റൽ കൂപ്പണുകളായിട്ടാവും ലഭ്യമാവുക. റിലയൻസ് ഡിജിറ്റലിൽ നിന്ന് 5000 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങുേമ്പാൾ കൂപ്പണുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതിന് പുറമേ 1699 രൂപയുടെ പുതിയ ഒാഫറും റിലയൻസ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നതാണ് ഒാഫർ. ഇൗ ഒാഫറിനൊപ്പവും കാഷ്ബാക്ക ്ജിയോ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.