വീണ്ടും ​ഒാഫർ പെരുമഴയുമായി ജിയോ

റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ ടെലികോം വിഭാഗമായ ജിയോ വീണ്ടും ഒാഫറുകളിലുടെ ഞെട്ടിക്കുന്നു. റിപബ്ലിക്​ ദിനത്തോട്​ അനുബന്ധിച്ചാണ്​ ജിയോ പുതിയ ഒാഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്​. വിവിധ പാക്കുകളുടെ ഡാറ്റ പരിധി ഉയർത്തുന്നതാണ്​ ജിയോയുടെ പുതിയ ഒാഫർ.

മുമ്പ്​ പ്രതിദിനം 1 ജി.ബി ഡാറ്റ ലഭിച്ചിരുന്ന പാക്കുകളിൽ ഇനി മുതൽ 1.5 ജി.ബി ഡാറ്റ ലഭിക്കും. ഇതുപ്രകാരം 149,349,399,449 രൂപയുടെ പാക്കുകളിൽ പ്രതിദിനം 1.5 ജി.ബി ഡാറ്റയായിരിക്കും ലഭിക്കുക. 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന 198, 398, 448, 498 രൂപയുടെ പാക്കുകളിൽ പ്രതിദിനം 2 ജി.ബി കിട്ടും.

ഇതിനൊപ്പം 14 ദിവസത്തേക്ക്​ 1 ജി.ബി ഡാറ്റ ലഭ്യമാവുന്ന 98 രൂപയുടെ പാക്കിലും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്​. 98 രൂപയുടെ പാക്കി​​െൻറ കാലാവധി 14 ദിവസത്തിൽ നിന്ന്​ 28 ആയി കൂട്ടുകയും ഡാറ്റ 1 ജി.ബിയിൽ നിന്ന്​ 2 ആയി വർധിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Jio Offer Will Give 500MB More Data With 1GB, 1.5GB Per Day Plans from January 26-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.