Posted On
date_range Updated On
date_range ജിയോ മാജിക് വീണ്ടും; രണ്ട് കിടിലൻ ന്യൂ ഇയർ ഒാഫറുകൾ
ജിയോ പുതുവർഷത്തിലും പതിവ് തുടരുന്ന കാഴ്ചയാണ് കാണുന്നത്. മറ്റ് കമ്പനികൾ അടുത്ത വർഷമെങ്കിലും ജിയോ ഒാഫർ ചാർജുകൾ വർധിപ്പിക്കുമെന്ന് കരുതിയിരിപ്പായിരുന്നു. എല്ലാം കാറ്റിൽ പറത്തി ഇപ്പോൾ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത് രണ്ട് കിടിലൻ ഒാഫറുകൾ.
28 ദിവസത്തേക്കുള്ള 199, 299 പ്ലാനുകളിൽ ഒരു ജി.ബിയിൽ കൂടുതൽ ദിവസവും ലഭിക്കുന്ന വിധത്തിലാണ് ഒാഫർ. 199 രൂപയുടെ പുതിയ പ്ലാനിൽ ദിവസം 1.2 ജി.ബി 28 ദിവസത്തേക്ക് ഉപയോഗിക്കാം. മാസം 28 ജി.ബിക്ക് പകരം 33.6 ജി.ബി ലഭിക്കും. അപ്പോൾ ഒരു ജി.ബിക്ക് ചാർജ് ചെയ്യുന്നത് 6 രൂപയിൽ താഴെയും.
299 രൂപയുടെ പ്ലാനിൽ ദിവസവും രണ്ട് ജി.ബി ലഭിക്കും. 28 ദിവസത്തേക്ക് 56 ജി.ബിയാണ് ഇൗ ഒാഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക. രണ്ട് പ്ലാനുകളിലും ഫ്രീ വോയിസ് കോളും എസ്.എം.എസും ഫ്രീ റോമിങ്ങും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.