ജിയോ ഫോൺ​ ആദ്യ ദിവസം ലഭിച്ചത്​ റെക്കോർഡ്​ ബുക്കിങ്​

മുംബൈ: ജിയോയുടെ ഫീച്ചർ ഫോണിന്​​ ആദ്യ ദിവസം ലഭിച്ചത്​ 60 ലക്ഷം ബുക്കിങ്​.  ജിയോയുടെ ഫീച്ചർ ഫോണി​​െൻറ ബുക്കിങ് ആഗസ്​റ്റ്​ 24നാണ്​ രാജ്യവ്യാപകമായി​ തുടങ്ങിയത്​. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ്​ ഫോണി​​െൻറ ബുക്കിങ്ങിന്​ ലഭിച്ചത്​. 

കൂടുതൽ പേർ ബുക്കിങ്​ നടത്തിയതോടെ ആഗസ്​റ്റ്​ 28ന്​ ഫോണി​​െൻറ ബുക്കിങ്​ നിർത്തിവെച്ചു. ആദ്യം 500 രൂപ നൽകിയാണ്​ ഫോൺ ബുക്ക്​ ചെയ്യേണ്ടത്​. ഫോൺ ലഭിക്കു​േമ്പാൾ 1000 രൂപ കൂടി നൽകണം. മൂന്ന്​ വർഷത്തിന്​ ശേഷം ഫോൺ തിരിച്ച്​ നൽകിയാൽ ഇൗ 1500 രൂപ തിരികെ ലഭിക്കുമെന്നാണ്​​ ജിയോ അറിയിച്ചിരിക്കുന്നത്​.

ജിയോയുടെ 4ജി ഫീച്ചർ ഫോൺ മൊബൈൽ വിപണിയിൽ തരംഗമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മികച്ച പ്ലാനുകൾക്കൊപ്പമാണ്​ ജിയോ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്​. അൺലിമിറ്റഡ്​ ഡാറ്റയും കോളുകളും നൽകുന്ന 153 രൂപയുടെ പ്ലാനാണ്​ ഇതിൽ പ്രധാനപ്പെട്ടത്​. ഇതിനൊപ്പം ടി.വി ചാനലുകൾ കൂടി നൽകുന്ന 309 രൂപയുടെ പ്ലാനും ജിയോ നൽകുന്നുണ്ട്​.

Tags:    
News Summary - Jio feature Phone booking-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.