ബാറ്ററി ശേഷി ഉയർത്തി; കിടിലൻ കാമറയുമായി ഐഫോൺ 12 

ഐഫോൺ എസ്​.ഇ 2ന്​ പിന്നാലെ ആപ്പിൾ പുറത്തിറക്കുന്ന പുതിയ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​. ഫോണി​​െൻറ ഡിസ്​പ്ലേ, കാമറ, ബാറ്ററി​ ശേഷി​ എന്നിവയെ കുറിച്ചുള്ള വാർത്തകളാണ്​ പുറത്ത്​ വരുന്നത്​. 2020 ഒക്​ടോബറിൽ നാല്​ ഐഫോൺ മോഡലുകളാവും ആപ്പിൾ പുറത്തിറക്കുക.

5.4 ഇഞ്ച്​, 6.1 ഇഞ്ച്​ ഡിസ്​പ്ലേ വലിപ്പത്തിലുള്ള ഐഫോൺ 12. 6.1 ഇഞ്ച്​, 6.7 ഇഞ്ച്​ ഡിസ്​​പ്ലേ വലിപ്പത്തിലുള്ള ഐഫോൺ 12 ​േപ്രാ എന്നിവയാണ്​ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകൾ. ഒ.എൽ.ഇ.ഡി, എൽ.സി.ഡി സ്​ക്രീനുകളാവും ഫോണുകളിലുണ്ടാവുക.

ഐഫോൺ 12 പ്രോക്ക്​ 120ഹെഡ്​സ്​ റിഫ്രഷ്​ റേറ്റ്​ ആപ്പിൾ നൽകിയേക്കും. 4,400 എം.എ.എച്ചാവും ബാറ്ററി ശേഷി. സ്​ക്രീനിലെ നോച്ചി​​െൻറ വലിപ്പവും കുറക്കും. ഫേസ്​ അൺലോക്കിനായി മുൻ കാമറക്കൊപ്പം വൈഡ്​ ആംഗിൾ ലെൻസ്​ ഉൾപ്പെടുത്തും. 3x സൂം ചെയ്യാവുന്ന ടെലിഫോ​ട്ടോ ലെൻസും കാമറക്കൊപ്പമുണ്ടാവും. പോർട്രയിറ്റ്​ ഫോ​ട്ടോകൾക്കായി ലിഡാർ ഡെപ്​ത്​ സെൻസറാണ്​ ഉണ്ടാവുകയെന്നും സൂചനകളുണ്ട്​​. 

Tags:    
News Summary - iPhone 12 Pro massive leak confirms 120Hz display, bigger battery-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.