Posted On
date_range Updated On
date_range ജീവനക്കാരിയുമായി ബന്ധം: ഇൻറൽ സി.ഇ.ഒ രാജിവെച്ചു
വാഷിങ്ടൺ: സഹജീവനക്കാരിയുമായി ബന്ധം പുലർത്തിയ വിവരം പുറത്തായതോടെ ഇൻറൽ സി.ഇ.ഒ ബ്രയാൻ ക്രാനിച്ച് രാജിവെച്ചു. ഇത്തരം ബന്ധങ്ങൾ കമ്പനി നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഉന്നതസ്ഥാനത്തിരിക്കുന്നവർക്കും ഇത് ബാധകമാണെന്നും ഇൻറൽ അറിയിച്ചു.
ചീഫ് ഫിനാൻഷ്യൽ ഒാഫിസറായിരുന്ന റോബർട്ട് സ്വാൻ ഇടക്കാല സി.ഇ.ഒ ആയി ചുമതലയേറ്റു. 1982ലാണ് ക്രാനിച്ച് ഇൻറലിൽ എത്തിയത്. എൻജിനീയറായാണ് തുടക്കം. 2013ലാണ് സി.ഇ.ഒ ആയി ചുമതലയേറ്റത്. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും കമ്പനി വെബ്സൈറ്റിൽനിന്ന് നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.