ഐഫോണിന്​ വൻ വിലക്കുറവുമായി ആപ്പിൾ

ഐഫോൺ x ആറിന്​ വൻ വിലക്കുറവുമായി ആപ്പിൾ. ഐഫോൺ X ആറിൻെറ 64 ജി.ബി പതിപ്പിന്​ 59,990 രൂപയാണ്​ വില. നേരത്തെ ഇതിന്​ 76,900 രൂപയ ായിരുന്നു​ വില. മോഡലിൻെറ 128 ജി.ബി പതിപ്പിന്​ 64,900 രൂപയും 256 ജി.ബി പതിപ്പിന്​ 74,900 രൂപയുമാണ്​ പുതുക്കിയ വില. നേരത്തെ ഇവ യഥാക്രമം 81,900 രൂപയും 91,900 രൂപയുമായിരുന്നു.

എച്ച്​.ഡി.എഫ്​.സി കാർഡ്​ ഉപയോഗിച്ച്​ ഫോൺ വാങ്ങു​േമ്പാൾ 10 ശതമാനം അധിക ഡിസ്​കൗണ്ടും ആപ്പിൾ നൽകുന്നുണ്ട്​. ഐഫോൺ X ആറിൻെറ 64 ജി.ബി പതിപ്പിന്​ 53,900 രൂപയാണ് എച്ച്​.ഡി.എഫ്​.സി കാർഡ്​ ഉപയോഗിച്ച്​ വാങ്ങു​േമ്പാൾ​ വില. ഏപ്രിൽ അഞ്ച്​ മുതൽ ചുരുങ്ങിയ കാലത്തേക്കായിരിക്കും കുറഞ്ഞ വിലയിൽ ഐഫോൺ ലഭിക്കുക.

ഐഫോൺ XS സീരിസിൽ പുറത്തിറക്കിയ മോഡലാണ്​ XR. 6.1 ഇഞ്ച്​ ലിക്വിഡ്​ റെറ്റിന്​ എച്ച്​.ഡി ഡിസ്​പ്ലേ. 12 മെഗാപിക്​സൽ പിൻ കാമറ, 7 മെഗാപിക്​സൽ മുൻ കാമറ എന്നിവയെല്ലാമാണ്​ സവിശേഷതകൾ. സ്​മാർട്ട്​ എച്ച്​.ഡി.ആർ, പോർട്രയിറ്റ്​ മോഡ്​, ഡെപ്​റ്റ്​ കൺട്രോൾ, അനിമോജി, മെമോജി തുടങ്ങിയവ​െയല്ലാമാണ്​ X ആറിൻെറ കാമറയിലെ സവിശേഷതകൾ. ഫേസ്​ ഐ.ഡി ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - I phone xr-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.