ഗൂഗ്​ൾ സ്​ട്രീറ്റ്​ വ്യൂവിന്​ അനുമതിയില്ല

ന്യൂഡൽഹി: 360 ഡിഗ്രി പനോരമിക്​ വ്യൂവിൽ ഇന്ത്യൻ നഗരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗ്​ളി​​​െൻറ  പുതിയ പദ്ധതിക്ക്​ കേന്ദ്രസർക്കാർ അനുമതിയില്ല. പദ്ധതിക്ക്​ അനുമതി നിഷേധിച്ച വിവരം കേന്ദ്രസർക്കാർ​ ലോക്​സഭ​യെ അറിയിച്ചു. 2015ലാണ്​ പദ്ധതിക്ക്​ അനുമതിക്കായി ഗൂഗ്​ൾ കേന്ദ്രസർക്കാറിനെ സമീപിച്ചത്​. എന്നാൽ പുതിയ സംവിധാനത്തിന്​ അനുമതി നൽകാനാവില്ലെന്ന്​ കേന്ദ്രമന്ത്രി ഹൻസരാജ്​ ഗംഗാരം അഹിർ ഗൂഗ്​ളിനെ അറിയിക്കുകയായിരുന്നു.

360 ഡിഗ്രി പനോരമിക്​ വ്യൂവിൽ നഗരങ്ങളിലെ തെരുവുകളുൾപ്പടെ കാണുന്നതിനുള്ള സംവിധാനമാണ്​ സ്​ട്രീറ്റ്​ വ്യൂ ആപിൽ ഗൂഗ്​ൾ ഒരുക്കുന്നത്​. 3ഡി ചിത്രങ്ങൾ ഗൂഗ്​ൾ സ്​ട്രീറ്റ്​ വ്യൂവി​​​െൻറ ഭാഗമാണ്​. യു.എസ്​, കാനഡ, യുറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലെല്ലാം സ്​ട്രീറ്റ്​ വ്യൂവിന്​ അനുമതിയുണ്ട്​.

താജ്​മഹൽ, ചുവപ്പ്​ കോട്ട, കുത്തബ്​മിനാർ, വാരണാസി, നളന്ദ യൂനിവേഴ്​സിറ്റി, മൈസൂർ കൊട്ടാരം, തഞ്ചാവൂർ ക്ഷേത്രം, ചിന്നസ്വാമി ​സ്​റ്റേഡിയം എന്നിവടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗ്​ൾ സ്​ട്രീറ്റ്​ വ്യു ആരംഭിച്ചിരുന്നു. ആർക്കിയോളജി വകുപ്പുമായി ചേർന്നായിരുന്നു പദ്ധതി. 

Tags:    
News Summary - Google Street View, application through which one can explore cities, rejected by Modi government-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.