ന്യൂഡൽഹി: ഗൂഗിൾ ഒാൺലൈൻ പേയ്മെൻറ് ആപായ തേസിെൻറ പേര് മാറ്റുന്നു. ഗൂഗിൾ പേ എന്നായിരിക്കും ഇനി അറിയപ്പെടുക. ഇതിനൊപ്പം സ്വകാര്യ ബാങ്കുകളുമായി ചേർന്ന് ചില പുതിയ ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന വാർഷിക പരിപാടിയിലാണ് പുതിയ മാറ്റങ്ങൾ ഗൂഗിൾ പ്രഖ്യാപിച്ചത്.
എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, ഫെഡറൽ ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന് എളുപ്പത്തിൽ വായ്പ നൽകുന്നതിനുള്ള സംവിധാനമാണ് പേയ്മെൻറ് ആപിനൊപ്പം ഗൂഗിൾ കൂട്ടിച്ചേർക്കുക. കുറഞ്ഞ സമയത്തിനുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള നപടികൾ ഗൂഗിൾ സ്വീകരിക്കുമെന്നാണ് വിവരം.
ഇതിനൊപ്പം ചില പുതിയ പ്രഖ്യാപനങ്ങളും ഗൂഗിൾ നടത്തിയിട്ടുണ്ട്. ഗൂഗിൾ അസിസ്റ്റിൽ കൂടുതൽ പ്രാദേശിക ഭാഷകൾ കൂടി ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി മറാത്തി കൂട്ടിച്ചേർക്കും. ആൻഡ്രോയിഡ് ഗോ എഡിഷനിലുള്ള ഗൂഗിൾ മാപ്സിൽ കൂടുതൽ സൗകര്യങ്ങൾ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം സാംസങ്ങുമായി ചേർന്ന് ഗോ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സ്മാർട്ട്ഫോണിെൻറ പ്രഖ്യാപനവും ഗൂഗിൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ 1200 ഗ്രാമങ്ങളിൽ വൈ-ഫൈ സേവനം ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.