Posted On
date_range Updated On
date_range ആൻഡ്രോയിഡിൽ ഗുരുതര പിഴവ്; ബാധിക്കുക ഈ സ്മാർട്ട്ഫോണുകളെ
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗുരുതര പിഴവ് കണ്ടെത്തി ഗൂഗ്ൾ. ഹാക്കർമാർക്ക് ഫോണുകളിൽ പൂർണമായും കടന്നു കയറാൻ കഴിയുന്ന തരത്തിലുള്ള പിഴവാണ് ഉണ്ടായിരിക്കുന്നത്. 11സ്മാർട്ട്ഫോണുകളിൽ പ്രശ്നമുണ്ടായെന്നാണ് കണ്ടെത്തൽ.
ഗുഗ്ൾ, വാവേയ്, ഷവോമി, ഒപ്പോ, മോട്ടറോള, എൽ.ജി, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളിലാണ് പിഴവ് കണ്ടെത്തിയത്. സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് നൽകി പിഴവ് പരിഹരിക്കുമെന്നാണ് ഗൂഗ്ൾ അറിയിച്ചിരിക്കുന്നത്. പിഴവ് മൂലം ആപ്പുകളിലൂടെയോ ക്രോം ബ്രൗസറിലൂടെയോ ഫോണിലേക്ക് കടന്നു കയറാൻ ഹാക്കർമാർക്ക് സാധിക്കുമെന്നാണ് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്.
സുരക്ഷാ പിഴവുണ്ടായ ഫോണുകൾ
- പിക്സൽ 2-ആൻഡ്രോയിഡ് പൈ, ആൻഡ്രോയിഡ് 10 പ്രിവ്യു വേർഷൻ
- വാവേയ് p20
- ഷവോമി റെഡ്മി 5A
- ഷവോമി റെഡ്മി നോട്ട് 5
- ഷവോമി എം.ഐ എ1
- ഒപ്പോ എ3
- മോട്ടോ സെഡ് 3
- ഒറിയോ എൽ.ജി ഫോൺ
- സാംസങ് ഗാലക്സി എസ് 7
- സാംസങ് ഗാലക്സി എസ് 8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.