Posted On
date_range Updated On
date_range ടെസ്റ്റ് ക്രിക്കറ്റിന് ആദരമർപ്പിച്ച് ഗൂഗിളിെൻറ ഡൂഡിൾ
കാലിഫോർണിയ: 140 വർഷം തികക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന് ആദരമർപ്പിച്ച് ഗൂഗിളിെൻറ ഡൂഡിൾ. 1877 മാർച്ച് 15നാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മൽസരം മെൽബണിൽ നടന്നത്. ഇംഗ്ലണ്ടും ആസ്ട്രേലയിയയും തമ്മിലായിരുന്നു മൽസരം.
ആൽഫ്രഡ് ഷോ ചാൾസ് ബാനർമാന് പന്തെറിഞ്ഞുകൊണ്ടാണ് ആദ്യ മൽസരത്തിന് തുടക്കമായത്. മൽസരത്തിൽ ആസ്ട്രേലിയ 45 റൺസിന് വിജയിച്ചു. എന്നാൽ രണ്ടാം മൽസരത്തിൽ വിജയിച്ച് കൊണ്ട് പരമ്പര ഇംഗ്ലണ്ട് സമനിലയിലാക്കി.
കായികമേഖലയിലെ പ്രചോദനം ഉൾക്കൊള്ളുന്ന തരത്തിലാണ് ഡൂഡിൾ ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് ഗൂഗിൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.