Posted On
date_range Updated On
date_range ഇൻകോഗ്നിറ്റോ വിൻഡോയിലെ പഴുതുകളടച്ച് ഗൂഗ്ൾ
ക്രോം ബ്രൗസറിലെ ഇൻകോഗ്നിറ്റോ വിൻഡോയിലെ പഴുതുകളടച്ച് കൂടുതൽ സുരക്ഷയൊരുക്കാൻ ഒരുങ്ങി ഗൂഗ്ൾ. നിലവിൽ ഇ ൻകോഗ്നിറ്റോ വിൻഡോ ഉപയോഗിച്ച് എപ്പോഴെല്ലാം ആളുകൾ ബ്രൗസ് ചെയ്യുന്നുണ്ടെന്ന് വെബ്സൈറ്റുകൾക്ക് മന സിലാക്കാൻ സാധിക്കും. ഇത് ഇല്ലാതാക്കി കൂടുതൽ സുരക്ഷയൊരുക്കാനാണ് ഗൂഗ്ൾ ഒരുങ്ങുന്നത്.
അപ്ഡേറ്റുകളുമായി എത്തുന്ന ക്രോം 76 മുതൽ പുതിയ ഇൻകോഗ്നിറ്റോ വിൻഡോ ലഭ്യമായി തുടങ്ങുമെന്ന് ഗൂഗ്ൾ അറിയിച്ചു. ജൂലൈ 30ന് അപ്ഡേറ്റുകളോട് കൂടിയ ക്രോം ബ്രൗസർ റിലീസ് ചെയ്യുമെന്നും ഗൂഗ്ൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇൻകോഗ്നിറ്റോ വിൻഡോ ഉപയോഗിച്ച് ബ്രൗസ് ചെയ്യുന്ന വിവരങ്ങൾ ഗൂഗ്ൾ, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികൾക്ക് ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.