കാലിഫോർണിയ: ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയുടെ വാർഷിക ശമ്പളത്തിൽ വൻ വർധന. 2016ൽ 1285.5 കോടിയാണ് പിച്ചെ ശമ്പളമായി സ്വീകരിച്ചത്. 2015മായി താരതമ്യം ചെയ്യുേമ്പാൾ ഗൂഗിൾ മേധാവിയുടെ ശമ്പളം ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
ഇതിനൊടൊപ്പം ഒാഹരി വിഹിതമായി 198.7 മില്യൺ ഡോളറും പിച്ചെക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഇത് 99.8 മില്യൺ ഡോളറായിരുന്നു. സുന്ദർ പിച്ചെയുടെ സി.ഇ.ഒ സ്ഥാനത്തിരിക്കുന്ന സമയത്ത് കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ ഗൂഗിൾ വിപണിയിലെത്തിച്ചിരുന്നു. ഇതാണ് കൂടുതൽ ശമ്പളം പിച്ചെക്ക് നൽകാൻ ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ഗൂഗിളിെൻറ സഹസ്ഥാപകനായ ലാറി പേജ് സ്വന്തമായി കമ്പനി തുടങ്ങിയ സാഹചര്യത്തിലാണ് പിച്ചെ ഗൂഗിളിെൻറ തലപ്പത്ത് എത്തുന്നത്. യുട്യൂബ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഹാർഡ്വെയർ തുടങ്ങിയ ബിസിനസുകളിൽ നിന്നും ഗൂഗിളിെൻറ ലാഭം കഴിഞ്ഞ വർഷം വർധിച്ചിരുന്നു. പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും വിർച്യുൽ റിയാലിറ്റി ഹെഡ്സെറ്റ് അവതരിപ്പിക്കാനും ഗൂഗിളിന് കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.