നടക്കുമ്പോൾ സ്​മാർട്ട്​ഫോൺ ഉപയോഗിക്കുന്നത്​ വിലക്കി ഒരു നഗരം

സ്​മാർട്​ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഉപകാരപ്രദമാണെന്ന്​ എല്ലാവർക്കുമറിയാം. ടെക്​നോളജിയുടെ വളർച്ചയോടെ കയ്യിലൊതുങ്ങുന്ന കംപ്യൂട്ടറായി രൂപാന്തരം പ്രാപിച്ച സ്​മാർട്ട്​ഫോണുകൾ ഇപ്പോൾ മനുഷ്യരെ അപകടത്തിലേക്ക്​ നയിക്കുന്ന ഉപകരണം  കൂടിയായി മാറിയിട്ടുണ്ട്​. വാഹനമോടിക്കു​േമ്പാഴും നടക്കു​േമ്പാഴും ഫോൺ ഉപയോഗിക്കുന്നത്​ മരണത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയാണ്​. ഇന്ത്യയടക്കമുള്ള പല ലോകരാജ്യങ്ങളും വാഹനമോടിക്കു​േമ്പാൾ ഫോൺ ഉപയോഗിക്കുന്നത്​ കർശനമായി വിലക്കിയിട്ടുണ്ട്​. 

എന്നാൽ, ജപ്പാനിലെ യമോ​േട്ടാ എന്ന നഗരം നടക്കു​േമ്പാൾ സ്​മാർട്ട്​ഫോൺ ഉപയോഗിക്കുന്നതും വിലക്കിയിരിക്കുകയാണ്​. അത്തരത്തിലൊരു വിലക്ക്​ നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ നഗരം കൂടിയാണ്​ യമോ​േട്ടാ എന്ന റെക്കോർഡുമുണ്ട്​. 2.34 ലക്ഷമാണ്​ യമോ​േട്ടായിലെ ജനസംഖ്യ. കഴിഞ്ഞ വ്യാഴാഴ്​ച നഗരത്തി​​െൻറ അധികൃതർ ഒരു ഒാർഡിനൻസ്​ പുറപ്പെടുവിച്ചു. നഗരവാസികൾ പൊതുഇടങ്ങളായ റോഡിലൂടെയും പാർക്കിലൂടെയും മറ്റും നടക്കു​േമ്പാൾ ഫോൺ ഉപയോഗിക്കുന്നത്​ കർശനമായി വിലക്കിയിരിക്കുന്നു.

യമോ​േട്ടായിലെ രണ്ട്​ പ്രധാന ഹോട്​സ്​പോട്ടുകളിൽ സംഘടിപ്പിച്ച പഠനത്തിന്​ ശേഷമാണ്​ വിലക്കാനുള്ള തീരുമാനം അധികൃതർ സ്വീകരിച്ചത്​. 6000 ത്തോളം പേരിലാണ്​ പഠനം നടത്തിയത്​. ഇവരിൽ എത്രപേർ നഗരത്തിലൂടെ നടക്കു​േമ്പാൾ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന്​ നിരീക്ഷിക്കുകയായിരുന്നു. ഏകദേശം 720 പേർ ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നതായി കണ്ടെത്തി. വൈകാതെ ഒാർഡിനൻസും പുറത്തിറക്കി. ഇൗ മാസം 15 മുതൽ നിയമം നടപ്പിലാക്കാനാണ്​ തീരുമാനം. 

ഫോൺ അത്യാവശ്യമായി ഉപയോഗിണ്ടേവർക്ക്​​ നടത്തം നിർത്തി, അനുയോജ്യമായ സ്ഥലം കണ്ടെത്തി എത്രനേരം വേണമെങ്കിലും ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. നിലവിൽ നിയമം ലംഘിക്കുന്നവർക്ക്​ ശിക്ഷയൊന്നും ​പ്രഖ്യാപിച്ചിട്ടില്ല. പൊതുഇടങ്ങളിലൂടെ നടക്കു​േമ്പാൾ അവരവരുടെ ചുറ്റുപാടുകളെ കുറിച്ച്​ മറക്കുന്നത്​ തടയാനാണ്​ പുതിയ നിയമംകൊണ്ട്​ പ്രാഥമികമായി ഉദ്ദേശിക്കുന്നതെന്ന്​ യമോ​േട്ടാ നഗര അതോറിറ്റി വ്യക്​തമാക്കി. 

Tags:    
News Summary - First City to Ban the Use of Smartphones While Walking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.