സ്​നൂസ്​ ഫീച്ചറുമായി ഫേസ്​ബുക്ക്​

ന്യൂഡൽഹി: ഉപയോക്​താകൾക്ക്​ തങ്ങളുടെ ന്യൂസ്​ ഫീഡിൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന സ്​നൂസ്​ ഫീച്ചർ ഫേസ്​ബുക്ക്​ അവതരിപ്പിക്കുന്നു. കഴിഞ്ഞ സെപ്​തംബറിൽ ഇൗ ഫീച്ചർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്​ ഫേസ്​ബുക്കിൽ നിന്ന്​ ഒൗദ്യോഗിക പ്രതികരണം ഉണ്ടാകുന്നത്​ ഇപ്പോഴാണ്​. 

പുതിയ ഫീച്ചറനുസരിച്ച്​ ഫേസ്​ബുക്ക്​ ഉപയോക്​താകൾക്ക്​ താൽക്കാലികമായി ഒരു വ്യക്​തിയേയോ ഗ്രൂപ്പോ പേജോ അൺഫോളോ ചെയ്യാം. 30 ദിവസത്തേക്കാണ്​ ഇത്തരത്തിൽ അൺഫോളോ ചെയ്യാൻ സാധിക്കുക. ഒരു പോസ്​റ്റ്​ അൺഫോളോ ചെയ്യുന്നതിനായി അതി​​െൻറ വലത്​ വശത്ത്​ ക്ലിക്ക്​ ചെയ്​തത ശേഷം സ്​നൂസ്​ എന്ന ഒാപ്​ഷൻ സെലക്​ട്​ ചെയ്​താൽ മതി. 30 ദിവ​സത്തേക്ക്​ പിന്നീട്​ ആ വ്യക്​തിയിൽ നിന്നോ പേജിൽ നിന്നോയുള്ള പോസ്​റ്റുകൾ നമുക്ക്​ ലഭ്യമാവില്ല.

ഫേസ്​ബുക്കി​​െൻറ പ്രൊഡക്​ട്​ മാനേജർ ശ്രുതി മുരളിധരനാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. അടുത്തയാഴ്​ച തന്നെ പുതിയ ഫീച്ചർ ഇന്ത്യയി​ൽ ലഭ്യമാവുമെന്ന്​ ശ്രുതി അറിയിച്ചു.

Tags:    
News Summary - Facebook launches 'Snooze' to mute notifications from specific users, here's how to use it-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.